Image

ഫാ.ഇഗ്നേഷ്യസ് കുന്നുംപുറത്ത് OCD നയിക്കുന്ന വിശുദ്ധവാര ധ്യാനവും, വചന പ്രഘോഷണവും, ബെഡ്‌ഫോര്‍ഡില്‍ മാര്‍ച്ച് 9,10 തീയതികളില്‍.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 27 December, 2023
 ഫാ.ഇഗ്നേഷ്യസ് കുന്നുംപുറത്ത് OCD നയിക്കുന്ന വിശുദ്ധവാര ധ്യാനവും, വചന പ്രഘോഷണവും, ബെഡ്‌ഫോര്‍ഡില്‍ മാര്‍ച്ച് 9,10 തീയതികളില്‍.

ബെഡ്‌ഫോര്‍ഡ്: വലിയ നോമ്പില്‍ ആദ്ധ്യാല്‍മിക-മാനസ്സിക തലങ്ങളിലുള്ള നവീകരണത്തിനും, അനുതാപത്തിലൂന്നിയ അനുരഞ്ജനത്തിനും ഒരുക്കമായി ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനില്‍ ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും,വചന പ്രഘോഷകനും,കാര്‍മ്മലേറ്റ് സഭാംഗവുമായ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് OCD ആണ് വിശുദ്ധവാര ധ്യാനവും,വചന പ്രഘോഷണവും നയിക്കുന്നത്

ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്തയിടെ മിഷനായി ഉയര്‍ത്തപ്പെട്ട ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനില്‍ സംഘടിപ്പിക്കുന്ന വിശുദ്ധവാര ദ്വിദിന ധ്യാനത്തിലും, തിരുവചന ശുശ്രുഷയിലും പങ്കു ചേര്‍ന്ന് ക്രിസ്തുവിന്റെ പീഡാ-സഹന പാഥയിലൂടെ ചേര്‍ന്ന് നടക്കുവാനും, ഉദ്ധിതനായ ക്രിസ്തുവിന്റെ കൃപകളും, കരുണയും, അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏറെ അനുഗ്രഹദായമാവും ശുശ്രൂഷകള്‍.

മാര്‍ച്ച് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 11:00 മുതല്‍ വൈകുന്നേരം 16:00  വരെയും, പത്താം തീയതി ഞായറാഴ്ച വൈകുന്നേരം നാലു മണിമുതല്‍ ഒമ്പതു മണിവരെയുമാണ് ധ്യാന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്.

വലിയ നോമ്പിന്റെ ചൈതന്യത്തില്‍ ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ വിചിന്തനത്തോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നല്‍കി മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ രക്ഷകന്റെ സ്മരണയിലും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നതായി മിഷന്‍ പ്രീസ്റ്റ് ഫാ.എബിന്‍ നീരുവേലില്‍ വി സി യും, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബിന്‍ കൊശാക്കലും, പള്ളിക്കമ്മിറ്റിയും അറിയിച്ചു.

Venue: Christ The King Catholic Church, Harrowden Road,
Bedford, MK42 9SP.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക