Image

മിശിഹായുടെ പിറന്നാൾ (സുധീർ പണിക്കവീട്ടിൽ)

Published on 23 December, 2023
മിശിഹായുടെ പിറന്നാൾ (സുധീർ പണിക്കവീട്ടിൽ)

(കൃസ്തുമസ് ഗാനം. പരിചയമുള്ള ഒരു  വൈദികന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ പള്ളിയിൽ പാടാൻ വേണ്ടി രചിച്ചത് )


തിരുന്നാൾ ഇന്ന് തിരുന്നാൾ 
യേശുദേവന് തിരുന്നാൾ 
ദൈവ സന്നിധിയിൽ നിന്നും 
ഒരു രക്ഷകൻ മണ്ണിൽ പിറന്നു 
താരപ്രകാശം തിളങ്ങി  
മാലാഖാമാരന്നു പാടി 
ഉയരങ്ങളിൽ ഉടയോന് സ്തുതി 
നല്ലവർക്കൊക്കെയും സൗഖ്യം  
സ്വർഗത്തെപോലെയീ ഭൂവിൽ 
ജീവിതം സന്തുഷ്ടമാക്കാൻ 
യേശുമഹേശ്വനൊരുങ്ങി 
മാനവർക്കാഹ്‌ളാദമായി 
ഇന്നാ തിരുനാൾ ദിവസം 
പാടാം  അവന്റെ മഹത്വം 
സ്തോത്രത്തോടെ സ്തുതിക്കാം 
ഹല്ലേലൂയാ.... ഹല്ലേലൂയാ
സന്മനസ്സുള്ളോർക്ക് ശാന്തി 
നേരുന്നു  ദേവദൂതന്മാർ 
എന്നും സമാധാനമല്ലോ 
ദൈവപുത്രന്റെ അരികിൽ 
പാരിടമെല്ലാം ഒരുങ്ങി 
ദേവന്റെ തിരുന്നാളിനായി 
മാനുഷരെയെല്ലാം മാറ്റി - അവൻ 
ദൈവപുത്രന്മാരയി വാഴ്ത്തി 
 പാരിടം സ്വർഗമായി മാറ്റാം 
ദൈവ വചനങ്ങളെല്ലാർക്കും  ഓർക്കാം 
ആശീർവദിക്കട്ടെ ദേവൻ 
നമുക്കാശംസകൾ നേർന്നു വണങ്ങാം 
തിരുന്നാൾ ഇന്ന് തിരുന്നാൾ 
യേശുദേവന് തിരുന്നാൾ 
ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക