Image

പ്രമുഖ അഭിഭാഷക   ലതാ മേനോൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി   മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 09 December, 2023
പ്രമുഖ അഭിഭാഷക   ലതാ മേനോൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി   മത്സരിക്കുന്നു

ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി പ്രമുഖ  അഭിഭാഷകയും സാമുഹ്യ പ്രവർത്തകയുമായ  ലതാ മേനോൻ മത്സരിക്കുന്നു. കാനഡ മലയാളീ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ലതാ മേനോൻ ബ്രാംറ്റൺ മലയാളീ അസോസിയേഷന്റെ വളരെ കാലം സെക്രട്ടറി ആയും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്  . കാനഡ മലയാളീകളുടെ  ഏത്  പ്രവർത്തനങ്ങൾക്കും  മുമ്പിൽ നിന്നു പ്രവർത്തിക്കുന്ന ലതാ മേനോൻ   സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ്  മത്സരിക്കുന്നത്.

കാനഡ മലയാളികൾക്കിടയിൽ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്  ലതാ മേനോന്റെത്  .   മലയാളികളുടെ ഏതു കാര്യങ്ങൾക്കും കൃത്യമായ ഇടപെടലുകൾ നടത്താറുണ്ട് അതുകൊണ്ടു തന്നെ കാനഡയുടെ   സാമൂഹ്യ രാഷ്ട്രീയ സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നൽകുവാൻ ലത മേനോന് കഴിഞ്ഞിട്ടുണ്ട്‌. കേരളാ ലോകസഭാ മെംബർ കുടിയായ  ലത മേനോൻ കേരള ഗവൺമെന്റിന്റെ പ്രേത്യക ക്ഷണപ്രകാരം ന്യൂ യോർക്കിൽ നടന്ന ലോക കേരളസഭയിലും പങ്കെടുത്തിരുന്നു .

മേനോൻ ലോ പ്രൊഫഷണൽ കോർപറേഷന്റെ ഫൗണ്ടർ ആണ്. ഇന്ത്യയിലെയും അമേരിക്കൻ നാടുകളിലെയും സ്ത്രികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലത മേനോൻ  ICW എന്ന സംഘാടനയുടെ കോ ഫൗണ്ടർ കൂടിയാണ് , പ്രൊഫഷണൽ ആയ ആയിരത്തിൽ അധികം സ്ത്രികൾ മെംബേർസ് ആയി രെജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് ഇത്.   എംപവർ , എൻഗേജ് , എൻകറേജ് , എൻപ്രൈസ്‌ എന്നതാണ് ഈ  സംഘടനയുടെ മുദ്രാവാക്യം.  കർണ്ണാടകത്തിൽ ഈ  വർഷത്തെ വിമെൻസ് ഡേയ്ക്ക് 125 പേരെ തെരെഞ്ഞെടുത്തു ആദരിച്ചപ്പോൾ അതിൽ ഒരാളാവാനും ലതാമേനോന് കഴിഞ്ഞു. നല്ല ഒരു ചാരിറ്റി പ്രവർത്തക കൂടിയായ ലത മേനോൻ വളരെ അധികം ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും സ്ത്രികളുടേയും കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടിയുള്ളതാണ് മിക്ക പ്രവർത്തനങ്ങൾ.

പ്രഗത്ഭയായ  ബാരിസ്റ്ററും, സോളിസിറ്ററും സജീവ കമ്മ്യൂണിറ്റി പ്രവർത്തകയുമായ ലതാ മേനോൻ ഒന്റാറിയോയിലെയും, കാനഡയിലേക്ക് കുടിയേറുന്നതിനു മുമ്പ് അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത ഇന്ത്യൻ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക, കേരളം എന്നിവിടങ്ങളിലെയും നിയമ സമൂഹത്തിൽ അംഗീകൃത നാമമായി മാറിയിരുന്നു .  ഹാർഡ്‌വാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ലോ യിൽ ഉപരി പഠനം പൂർത്തിയാക്കിയിട്ടുണ്ട് .

ഒരു അഭിഭാഷക എന്ന നിലയിലുള്ള തന്റെ പ്രൊഫഷണൽ പ്രവർത്തനങ്ങൾക്ക് പുറമേ, ലത മേനോൻ  തന്റെ സമയം സമൂഹത്തിനുവേണ്ടി വിനിയോഗിക്കുകയും സ്ത്രീ സമത്വത്തിന്റെയും അവകാശങ്ങളുടെയും സജീവ പിന്തുണക്കാരിയും ചാമ്പ്യനുമായി മാറുകയും ചെയ്തു. അവർ നിരവധി സാമൂഹിക, കമ്മ്യൂണിറ്റി സ്ഥാപനങ്ങളിൽ, സ്ഥാപക, ബോർഡ് അംഗം, സെക്രട്ടറി, നിയമോപദേശക, മറ്റ് പല സ്ഥാനങ്ങൾ എന്നിവ വഴി വളരെ സജീവമായി സമൂഹത്തിൽ  ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

ഒരു പ്രൊഫഷണലെന്ന നിലയിൽ, കുടുംബത്തിലെ തർക്കം, ഗാർഹിക പീഡനം, അബ്യുസ്, കുടുംബ തർക്കങ്ങൾ എന്നിവ നേരിടുമ്പോൾ തന്റെ അടുക്കലേക്ക് വന്ന നിരവധി ക്ലയന്റുകളുടെ ജീവിതത്തെ അവർ സ്പർശിച്ചിട്ടുണ്ട്. ഇത് അവരുടെ നിരവധി ക്ലയന്റുകളെ പ്രതികൂല സാഹചര്യങ്ങളുടെ മുന്നിലും പിടിച്ചുനിൽക്കാനും മുന്നോട്ടുകൊണ്ടുപോകുവാനും സ്വാധീക്കുന്നു. ലതയുടെ നേട്ടങ്ങളും വിജയങ്ങളും അവരെ അനേകരുടെ യഥാർത്ഥ നേതാവും ഉപദേശകയും കരുത്തുറ്റ ശക്തിയും സ്വാധീനവും പ്രചോദനവും ആക്കിയിരിക്കുന്നു.   നിരവധി അവാർഡുകൾ  അവരെ   തേടിയെയെത്തിക്കൊണ്ടിരിക്കുബോഴും കർമ്മമണ്ഡലത്തിൽ വിനീതയായി തന്റെ സാമുഖ്യ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു.

ബാംഗ്ളൂരിൽ വളർന്ന ലത മേനോൻ ഭർത്താവു ജയ്മോഹൻ മേനോൻ  മക്കൾ : ഡോ . ത്രിശാല മേനോൻ , അർജുൻ മേനോൻ എന്നിവരോടൊപ്പം കാനഡയിൽ ആണ് താമസം.

 വ്യത്യസ്തമായ കാഴ്ചപ്പാടും പുരോഗമന ചിന്താഗതികളുമുള്ള യുവതികളുടെ  പ്രതിനിധിയിൽപ്പെട്ട  അംഗമാണ് ലത മേനോൻ . ഫൊക്കാനയുടെ ഉയർച്ചയിൽ ലത മേനോന്റെ   പ്രവർത്തനം   ആവിശ്യമുള്ളതുകൊണ്ടാണ് ഏവരും അവരെ  നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.

യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം  അനുഭവസമ്പത്തുള്ള  വ്യക്തികളെ  കുടി മുന്നിൽ നിർത്തി  പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ  ലത മേനോന്റെ    അനുഭവ സമ്പത്തിനും കഴിവിനും    കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.കാനഡ   റീജിയനിൽ  നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ലത മേനോന്റെ    മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ , ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ,     മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു  ,ഡോ. ഷൈനി രാജു,  സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി  സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്    എന്നിവർ ലത മേനോന്  വിജയാശംസകൾ നേർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക