Image

ടൊറന്റോ മലയാളീ സമാജം  ട്രസ്റ്റീ ബോർഡ്‌ ചെയർ    ജോസി കാരക്കാട്ടു  ഫൊക്കാന ആർ.വി.പി. ആയി  മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 01 December, 2023
ടൊറന്റോ മലയാളീ സമാജം  ട്രസ്റ്റീ ബോർഡ്‌ ചെയർ    ജോസി കാരക്കാട്ടു  ഫൊക്കാന ആർ.വി.പി. ആയി  മത്സരിക്കുന്നു

ന്യൂ യോർക്ക് : കാനഡ മലയാളീസമൂഹത്തിന്റെ പ്രതിനിധിയും    ഫൊക്കാനയുടെ   നേതവുമായ    ജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024 -2026  ഭരണസമിതിയിൽ  ഒണ്ടാരിയോ  റീജണൽ വൈസ് പ്രസിഡന്റ്  ആയി മത്സരിക്കുന്നു.ഫൊക്കാനയുടെ ഇപ്പോഴത്തെ ഫൗണ്ടേഷൻ വൈസ് ചെയർ  ആയി പ്രവർത്തിക്കുന്ന ജോസി കാനഡയിൽ   ഫൊക്കയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയിയുടെ  ഭാഗമാകുന്നതിലും  നിർണ്ണയാക പങ്ക് വഹിക്കുന്ന വ്യക്തിയാണ്.   സജിമോൻ ആന്റണി നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് ഷാജി  സാമുവേൽ  മത്സരിക്കുന്നത്

കാനഡ മലയാളീ സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമുദായിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ    ജോസി കാരക്കാട്ടു  ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവസാന്നിധ്യംആയി  കഴിവ് തെളിയിച്ച വ്യക്തിയാണ് .    ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബേർ രണ്ട്‌ ടെം   പ്രവർത്തിച്ച  ജോസി കാരക്കാട്ടു ചരിത്രമായ   2016 ൽ  കാനഡയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ഗ്രാൻഡ് സ്പോൺസറുമായിരുന്നു. ഒരുമികച്ചസംഘാടകനെന്നതിലുപരി ഒരു മികച്ച സഹകാരി കൂടിയാണ് ജോസി .കനഡക്കാരുടെ  ഏത് കാര്യത്തിനായാലും സഹായകന്നെന്ന നിലയിൽ ജോസി കാരക്കാട്ടിന്റെ  കരങ്ങൾ ഉണ്ടായിരിക്കും.

 ടൊറന്റോ മലയാളീ സമാജത്തിന്റെ (റ്റി .എം .എസ് ) ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ആയി  പ്രവർത്തിച്ചുവരുന്ന ജോസി കാരക്കാട്ടു, അസോസിയേഷന്റെ   വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു   മികച്ച പ്രകടനവും  കാഴ്ച വെച്ചിട്ടുള്ള  വ്യക്തിയാണ് .

സ്കൂൾ കാലഘട്ടത്തിൽ സ്കൂളിന്റെ  ജനറൽ സെക്രട്ടറി ആയി തുടങ്ങി കോളേജ്  തലങ്ങളിൽ NCC ലീഡർ ആയി തിളങ്ങി നിന്ന ജോസി കാരക്കാട്ടു ഏതു റോളും  കൈകാര്യം ചെയ്യുവാൻ ഉള്ള മിടുക്ക് സംഘാടന പ്രവർത്തനത്തിലും തിളങ്ങി നിൽക്കാൻ സഹായിക്കുന്നു.  


 സെന്റ് തോമസ് സീറോ മലബാർ ചർച്ച , ടോറണ്ടോയുടെ  യുവജനസംഘടനഉൾപ്പെടെ വിവിധ കമ്മിറ്റികളിൽ ഉന്നതസ്ഥാനങ്ങൾവഹിച്ചിട്ടുണ്ട്. ചർച്ചിന്റെ പാരിഷ് കമ്മിറ്റി മെംബേർ ആയും , ട്രഷർ , ബിൽഡിംങ്ങു കമ്മിറ്റി ചെയർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ച ജോസി അറിയപ്പെടുന്ന  ഒരു ചാരിറ്റി പ്രവർത്തകൻ കൂടിയാണ്.

 കാനഡയിൽ അറിയപ്പെടുന്ന  റിയലറ്റർ   കൂടിയായ ജോസി കഴിഞ്ഞ 17 വർഷമായി റിയൽ എസ്റ്റേറ്റ് ബിസിനെസ്സ്  ചെയ്യുന്നു. ലൈസൻസിഡ് ഇൻകം ടാക്സ് ഈ ഫൈലർ കൂടിയാണ് അദ്ദേഹം. ഭാര്യ ലിസി കാരക്കാട്ട് .മക്കൾ:    ജിസ്മി കാരക്കാട്ട്, ജോമി  കാരക്കാട്ട്, ജൂലി  കാരക്കാട്ട്.

ഒരു സംഘടനയുടെ നിലനിൽപ്പ് തന്നെ കാലത്തിന്  അനുസരിച്ചുള്ള മാറ്റമാണ് . ഫൊക്കാനയും  ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ  തയാർ എടുക്കുബോൾ  ജോസി കാരക്കാട്ടിന്റെ  പ്രവർത്തനം സംഘടനക്ക് മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ കാനഡയിൽ  നീന്നും എല്ലാവരും  ഒരേ സ്വരത്തിൽ ജോസി കാരക്കാട്ടിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.
 
യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം  അനുഭവസമ്പത്തുള്ള  വ്യക്തികളെ  കുടി മുന്നിൽ നിർത്തി  പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ  ജോസി കാരക്കാട്ടിന്റെ   മത്സരം യുവത്വത്തിനും  അനുഭവ സമ്പത്തിനും കഴിവിനും    കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.കാനഡ  റീജിയനിൽ  നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ജോസി കാരക്കാട്ടിന്റെ  മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ,     മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു  ,ഡോ. ഷൈനി രാജു,  സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള , ഷാജി  സാമുവേൽ, ധീരജ് പ്രസാദ്  എന്നിവർ    ജോസി കാരക്കാട്ടിന്   വിജയാശംസകൾ നേർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക