കേംബ്രിഡ്ജ്: ഹ്രസ്വ സന്ദര്‍ശനത്തിനായി യുകെയില്‍ എത്തിയ കേരളത്തിന്റെ പ്രതിപക്ഷ പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശന് എം എല്‍ എ ഇന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ ഒരുക്കിയിരിക്കുന്ന സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
യുകെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് യുണിയന്‍, കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച്, 'നെഹ്റൂവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനും മാര്‍ഗങ്ങളും' എന്ന വിഷയത്തിലാണ് സംവാദവും തുടര്‍ ചര്‍ച്ചകളും നടത്തുന്നത്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റുഡന്റസ് ഹാളില്‍ ഇന്ന് 2.30 ന് ഒരുക്കിയിരിക്കുന്ന സംവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടൊപ്പം, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയര്‍ ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ മുന്‍ നേതാവ് ലൂയിസ് ഹെര്‍ബര്‍ട്ട് എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു സംവാദവും തുടര്‍ ചര്‍ച്ചകളും നടക്കും.
കാലിക പ്രാധാന്യമേറിയ നെഹ്റുവിയന്‍ ആശയങ്ങളുടെ പ്രസക്തിയുടെ വിവിധ തലങ്ങള്‍ ഉയരുന്ന സംവാദത്തിലും ചര്‍ച്ചയിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സംഘാടകരുമായി ബന്ധപ്പെടാന്‍ താല്പര്യപ്പെടുന്നു.