Image

മസ്‌ക്കറ്റിലെ സ്‌ഫോടനം: പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

Published on 21 August, 2012
മസ്‌ക്കറ്റിലെ സ്‌ഫോടനം: പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു
മസ്‌കറ്റ്‌: ബോഷറില്‍ കഴിഞ്ഞയാഴ്‌ച ഗ്യാസ്ലൈന്‍ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്നുവീണ്‌ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരന്‍ മരിച്ചു. ഭവാന്‍ എഞ്ചിനീയറിങ്‌ കമ്പനിയിലെ സീനിയര്‍ എച്ച്‌.ആര്‍. മാനേജര്‍ വിവേക്‌ ഭട്‌നഗറാണ്‌ (43) മരിച്ചത്‌.

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും അല്‍ഗൂബ്ര ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപക പ്രിന്‍സിപ്പലും, തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ ഉപദേശകസമിതി അംഗവുമായ ബി.എസ്‌. ഭട്‌നഗറിന്‍െറ മകനാണ്‌ ഇദ്ദേഹം. ഈമാസം 11ന്‌ രാവിലെയാണ്‌ ബോഷറിലെ മസ്‌കത്ത്‌ ഒയാസിസ്‌ റെസിഡന്‍റ്‌സ്‌ എന്ന കെട്ടിടസമുച്ചയത്തിലെ ഗ്യാസ്ലൈനില്‍ വന്‍ സ്‌ഫോടനമുണ്ടായത്‌. കെട്ടിടം തകര്‍ന്ന്‌ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപോയ വിവേക്‌ ഭട്‌നഗര്‍ ഒരാഴ്‌ചയിലധികം ഖൗല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഔദ്യാഗിക ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ പോയിരുന്ന ഇദ്ദേഹം സ്‌ഫോടനമുണ്ടാവുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പാണത്രെ താമസസ്ഥലത്ത്‌ തിരിച്ചെത്തിയത്‌. മധ്യവേനല്‍ അവധിയായതിനാല്‍ കുടുബം നാട്ടിലായിരുന്നു. രാവിലെ ഓഫിസിലേക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌ വീട്‌ വൃത്തിയാക്കുന്നതിന്‌ പുറത്തുനിന്ന്‌ ജോലിക്കാരനെ ഏര്‍പ്പാടാക്കി വീടിന്‍െറ താക്കോല്‍ അവര്‍ക്ക്‌ കൈമാറാനായി കാത്തുനില്‍ക്കുമ്പോഴാണത്രെ പൊട്ടിത്തെറി നടന്നത്‌.
സംഭവത്തില്‍ അന്ന്‌ എട്ടുപേര്‍ക്ക്‌ പരിക്കേറ്റിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക