പാലക്കാട്: വി.എസ് അച്യുതാനന്ദനെതിരെ നല്‍കിയിരുന്ന അപകീര്‍ത്തി കേസ് ലതികാ
സുഭാഷ് പിന്‍വലിച്ചു. വി.എസ് അച്യുതാനന്ദന്റെ പ്രായം മാനിച്ചാണ് കേസ്
പിന്‍വലിക്കുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു. മലമ്പുഴ നിയോജകമണ്ഡലത്തില്‍
വി.എസ് അച്യുതാന്റെ എതിര് സ്ഥാനാര്‍ത്ഥിയായിരുന്നു ലതികാ സുഭാഷ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏപ്രില്‍ അഞ്ചിന് പാലക്കാട് പ്രസ്ക്ലബ്ബ്
നടത്തിയ മുഖാമുഖത്തില്‍ വി.എസ് അച്യുതാനന്ദന് നടത്തിയ പരാമര്‍ശമാണ്
വിവാദമായത്. ദ്വയാര്‍ഥ പ്രയോഗത്തിലൂടെ സ്വഭാവഹത്യ നടത്തിയെന്നായിരുന്നു
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ലതികാസുഭാഷിന്റെ ആരോപണം.
സംഭവം വിവാദമായതോടെ ലതികാസുഭാഷ് തിരഞ്ഞെടുപ്പുകമ്മീഷനും പിന്നീട് പാലക്കാട്
കോടതിയിലും പരാതിനല്‍കി. പരാതി നേരത്തെ തിരഞ്ഞെടുപ്പുകമ്മീഷന്
തള്ളിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല