കാസില്‍ ഗണ്ടോള്‍ഫോ :ആഗസ്റ്റ്
16-ാം തിയതി പോളണ്ടിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ജെസ്ന
ഗോറയുടെ(ചെസ്തോച്ചോവാ-യുടെ) രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച്, വാര്‍സോ
അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ കാസ്മിയെര് നൈസ്-വഴി അയച്ച
സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്.
ആഗോളതലത്തില്‍
പ്രശസ്തമായ ജസ്ന ഗോറ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രത്യേകതയാണ്
അജാത ശിശുക്കളുടെ ആത്മീയ സംരക്ഷണവും ജീവിന്റെ പരിരക്ഷണവും.
സ്നേഹത്തിന്റെയും ജീവിന്റെയും സുവിശേഷമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ
സംരംഭത്തെ പാപ്പ അഭിനന്ദിക്കുകയും; ഗര്‍ഭച്ഛിദ്രം, കാരുണ്യവധം,
ലൈംഗീകവേഴ്ച, കുടുംബങ്ങളുടെ അന്തഃച്ഛിദ്രം എന്നീ തിന്മകള്ക്കെതിരെ
വിശ്വാസപൂര്‍വ്വം പോരാടുന്ന ജീവന്റെ പ്രായോജകര്‍ക്ക് തന്റെ പിന്തുണയും
ആശിര്‍വ്വാദവും സന്ദേശത്തിലൂടെ പാപ്പ നല്കയുംചെയ്തു.
ജീവനെ
പരിരക്ഷിക്കുകയും കുടുംബ ജീവിതത്തില്‍ ധാര്‍മ്മികത വളര്‍ത്തുകയും ചെയ്യുന്ന
വിശ്വാസികളുടെ ഈ തീര്‍ത്ഥാടന-അജപാലന സംരംഭം 1987-ല്‍ ആരംഭിച്ചതാണ്. ജസ്ന
ഗോറയിലെ കന്യകാനാഥയുടെ തിരുസന്നിധിയില്‍ ആരംഭിച്ച ഈ പ്രസ്ഥാനത്തിന് ഇന്ന്
ആഗോളതലത്തിലും പ്രചാരം സിദ്ധിച്ചിട്ടുണ്ട്.