ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ ആര് റഹ്മാന് മലയാള സിനിമയില്‍ അഭിനയിക്കുന്നു. ഷാജൂണ്‍ കാര്യാലാലിന്റെ ചിത്രത്തിലൂടെയായിരിക്കും എ ആര് റഹ്മാന്റെ മലയാളത്തിലേക്കുളള രംഗപ്രവേശം.
അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. ബിജു മേനോന് , ലാല്‍ , സുരേഷ് കൃഷ്ണ, പി സുകുമാര്‍ , സുനില്‍ ബാബു എന്നിവരാണ് അഞ്ച് സുഹൃത്തുക്കള്‍ക്ക് ജീവന് നല്‍കുക. ബിജു മേനോനാണ് നായകന്.
എ ആര് റഹ്മാന്റെ സംഗീത ട്രൂപ്പിലെ അംഗമായാണ് ബിജു മേനോന് അഭിനയിക്കുന്നത്.ചെന്നൈയില്‍ റഹ്മാന്റെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോ ആയിരിക്കും പ്രധാന ലൊക്കേഷന്‍.