Image

മോദിക്ക് കിട്ടിയ ആദരം ഇന്‍ഡ്യക്കുള്ളത് (ലേഖനം: സാം നിലമ്പള്ളില്‍)

Published on 25 June, 2023
മോദിക്ക് കിട്ടിയ ആദരം ഇന്‍ഡ്യക്കുള്ളത് (ലേഖനം: സാം നിലമ്പള്ളില്‍)

അടുത്ത കാലംവരെ ഇന്‍ഡ്യയെ പുശ്ചത്തോടെകണ്ടിരുന്ന പാശ്ചാത്യര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അമേരിക്ക ആദരിക്കുന്നത് കാണുന്നത് ഏതൊരു ഭാരതീയനും അഭിമാനകരമാണ്. വളരെക്കുറച്ച് രാഷ്ട്രനേതാക്കന്മാര്‍ക്കുമാത്രം അമേരിക്ക സ്റ്റേറ്റ് വിസിററ് നല്‍കാറുള്ളു. അതിലൊരാളാണ് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എയര്‍പോര്‍ട്ടില്‍ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്കി സ്വീകരിക്കുന്നു. വൈറ്റ് ഹൗസില്‍ പ്രസിഡണ്ടിന്റിന്റെ അതിഥിയായി ഡിന്നര്‍. അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ പ്രഭാഷണം. ഇതൊക്കെ വളരെക്കുറച്ച് രാഷ്ട്രത്തലവന്മാര്‍ക്ക് മാത്രം കിട്ടിയിട്ടുള്ള ബഹുമതിയാണ്. എന്തുകൊണ്ട് ലോകത്തിലെ സമ്പന്നരാജ്യം ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നുവെന്ന് മണിപ്പൂരിന്റെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നവര്‍ ചിന്തിക്കണം.

(മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോയത് ശരിയായില്ല എന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സും പറഞ്ഞുനടക്കുന്നത്. അത് ഏറ്റുപിടിക്കാന്‍ അമേരിക്കയിലും ചിലരുണ്ട്. ക്രിസ്റ്റ്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടതിലാണ് അമേരിക്കയില്‍ ചിലര്‍ക്ക് കുരുപൊട്ടുന്നത്. ഹിന്ദു ക്ഷേത്രങ്ങളോ മുസ്‌ളീം മോസ്‌ക്കുകളോ ആയിരുന്നെങ്കില്‍ സന്തോഷമായിരുന്നേനെ.

 മണിപ്പൂരില്‍ നടക്കുന്നത് രണ്ട് വംശങ്ങള്‍ തമ്മില്‍ കാലങ്ങളായിട്ടുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രതിഫലമാണ്. ഇന്‍ഡ്യന്‍ പട്ടാളത്തിന് കലാപം ഒതുക്കാന്‍ മണിക്കൂറുകള്‍ മാത്രംമതിയാകും. അതിന്റെ അനന്തരഫലം അനേകരുടെ ജീവന്‍ നഷ്ടപ്പെടുമെന്നുള്ളതാണ്. നയതന്ത്രത്തിലൂടെയും സംയമനത്തിലൂടെയും ഇരുകൂട്ടരെയും സമാധാനിപ്പിച്ച് രജ്ഞിപ്പിലെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് അമിത് ഷായെപ്പോലുള്ള കേന്ദ്രമന്ത്രിമാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കയാണ്. പള്ളികള്‍ തകര്‍ത്തത് ബി ജെ പി ക്കാരും ആറെസ്സെസ്സും ആണെന്നാണ് കേണ്‍ഗ്രസ്സ് കമ്മികള്‍ പറഞ്ഞുപരത്തുന്നത് ക്രസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമാക്കിയാണ്.  കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ക്ക് ഇല്ലാത്ത ആക്ഷേപമാണ് അത്.)

 ഭിക്ഷക്കാരുടെയും പാമ്പാട്ടികളുടെയും നാടെന്നാണ് പാശ്ചാത്യര്‍ ഇന്‍ഡ്യയെപറ്റി പറഞ്ഞിരുന്നത്. അവരെയും കുറ്റംപറയാന്‍ സാധിക്കില്ലായിരുന്നു. ഒരു വിദേശി ന്യൂ ഡല്‍ഹിയിലോ ബോംബെയിലോ വന്നിറങ്ങിയാല്‍ അവരുടെ മുന്‍പില്‍ ഭിക്ഷാപാത്രം നീട്ടുന്നവരെയാണ് കണ്ടിരുന്നത്., പിന്നെ പാമ്പാട്ടികളെയും. അതിനെല്ലാം മാറ്റംവന്നുതുടങ്ങിയത് അടുത്തകാലത്താണ്. ഇന്ന് ഇന്‍ഡ്യാക്കാരന് ലോകത്തില്‍ വിലയുണ്ട്. അവന്‍ പണ്ടത്തെപ്പോലെ അവഹേളിക്കപ്പെടുന്നില്ല. അവന്റെരാജ്യം ലോകശക്തികള്‍ക്കുമുന്‍പില്‍ ഭിക്ഷാപാത്രം നീട്ടുന്നില്ല. 140 കോടിജനങ്ങള്‍ക്ക് ജീവനോപാധികള്‍ നല്‍കുന്നു എന്നത് ചെറിയകാര്യമല്ല. ലോകത്തിലെ സമ്പന്നരാജ്യമായ അമേരിക്കയുടെ നാലിരട്ടി ജനസംഖ്യയുള്ള രാജ്യമാണ് ഇന്‍ഡ്യ.

സോഷ്യലിസം തലക്കുപിടിച്ച ഭരണാധികാരികള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ പരാജയപ്പെട്ടു. ഇന്‍ഡ്യയുടെ ഭാവിയിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ് നടത്തിയത് പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. സോഷ്യലിസം പ്രായോഗികമല്ലെന്നും നടക്കാത്ത സ്വപ്നമാണന്നും മനസിലാക്കിയ റാവു തന്റെമന്ത്രിസഭയില്‍ ധനകാര്യം ഏല്‍പിച്ചത് ധനകാര്യവിദഗ്ധനായ മന്‍മോഹന്‍ സിംങ്ങിനെ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെയും മറ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും ദിവാസ്വപ്നങ്ങള്‍ ചവറ്റുകൊട്ടയിലെറിഞ്ഞ റാവുവും സിങ്ങുംകൂടി രാജ്യത്തെ നേര്‍വഴിക്ക് നയിക്കാന്‍ തുടങ്ങിയപ്പോളാണ് ഇന്‍ഡ്യ പുരോഗമന പാതയിലെത്തിയത്.

റാവുവിനെ നിയന്തിക്കാന്‍ മദാമ്മയും മക്കളുംകൂടി ആവുന്നത്ര ശ്രമിച്ചെങ്കിലും അഭിമാനിയായ അദ്ദേഹം അവരുടെ മുമ്പില്‍ നടുവളക്കാന്‍ കൂട്ടാക്കിയില്ല. അതിന്റെ പേരിലാണ് അദ്ദേഹം ഇന്നും കോണ്‍ഗ്രസ്സുകാര്‍ക്ക് അനഭിമിതനായിരിക്കുന്നത്. അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍പോലും അവര്‍ കൂട്ടാക്കിയില്ല. മന്‍മോഹന്‍ സിങ്ങ് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സര്‍ദാര്‍ പട്ടേലിനെ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചതുപോലെ ആധുനിക ഇന്‍ഡ്യയുടെ അടിത്തറപാകിയ നരസിംഹ റാവുവുനെ ഏറ്റെടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം.

റാവുവിനുശേഷംവന്ന ബാജ്‌പേയും മന്‍മോഹന്‍ സിങ്ങും അദ്ദേഹം തുറന്നുകൊടുത്ത പാതയിലൂടെ തന്നെയാണ് സശ്ചരിച്ചത്. പക്ഷേ, സിങ്ങിനെ സ്വതന്ത്രമായി ഭരിക്കാന്‍ മദാമ്മയും മക്കളും സമ്മതിച്ചില്ല. അവര്‍ റിമോട്ട് കണ്‍ട്രൂള്‍വച്ച് അദ്ദേഹത്തെ നിയന്തരിച്ചുകൊണ്ടിരുന്നു. അതിന്റെ ഫലമാണ് കോണ്‍ഗ്രസ്സ് ഇന്ന് അനഭവിച്ചുകൊണ്ടിരിക്കുന്നത്. 

2014 ലില്‍ അധികാരമേറ്റ നരേന്ദ്രമോദി സര്‍ക്കാരും നരസിംഹറാവുവിന്റെ നയംതന്നെയാണ് തുടര്‍ന്നത്. അതോടുകൂടിയാണ് ഇന്‍ഡ്യയുടെ പുരോഗതിയിലേക്കുള്ള കുതിച്ചുചാട്ടം ആരംഭിച്ചത്. മോദിയുടെ നേതൃത്വത്തില്‍ അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്‍ഡ്യ ലോകശക്തിയാകുന്നത് ലോകം കാണുന്നുണ്ട്. അതാണ് ഇന്‍ഡ്യയെ ചേര്‍ത്തുപിടിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്.

മുറിവാല്.

അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ നരേന്ദ്രമാദി നടത്തിയ പ്രസംഗം അതിഗംഭീരമായിരുന്നു. അത് അപ്രീഷ്യേറ്റ് ചെയ്തതുകൊണ്ടാണ് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ പലപ്രാവശ്യം എഴുന്നേറ്റുനിന്ന് കയ്യടിച്ചത്. ഗംഭീരമായ ചടങ്ങിന്റെ ശോഭകെടുത്തുന്നതായിരുന്നു ഗ്യാലറിയിലിരുന്ന ഇന്‍ഡ്യാക്കാര്‍ മുദ്രാവാക്യം വിളിച്ചതും ആവേശപ്രകടനം നടത്തിയതും. (ഇക്കാര്യത്തില്‍ ജോര്‍ജ്ജ് ജോസഫ് പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.) സന്ദര്‍ഭത്തിനനുസരിച്ച് പെരുമാറാന്‍ അറിയാത്തവരാണല്ലോ ഇന്‍ഡ്യാക്കാര്‍ എന്നായിരിക്കും കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വിചാരിച്ചത്. പ്രധാനമന്ത്രി ഫിന്‍ലാന്‍ണ്ടില്‍ പോയപ്പോഴും കുറെ ഇന്‍ഡ്യാക്കാര്‍ ഇതുപോലെ മുദ്രാവാക്യം വിളിച്ചത് ഓര്‍ക്കുന്നു. തങ്ങളുടെ പ്രധാനമന്ത്രിയോടുള്ള സ്‌നേഹവും ബഹുമാനവും പ്രകടിപ്പിക്കേണ്ടത് മുദ്രാവാക്യം മുഴക്കിക്കൊണ്ടല്ല., പ്രത്യേകിച്ചും വിദേശരാജ്യത്തായിരിക്കുമ്പോള്‍.

ഇന്‍ഡ്യയെ ഇഷ്ടപ്പെടാത്ത ഒരുമുന്‍ അമേരിക്കന്‍ പ്രസിഡണ്ട് പ്രവചിച്ചിരിക്കുന്നു രാജ്യം താമസിയാതെ രണ്ടോ മൂന്നോആയി വിഭജിക്കപ്പെടുമെന്ന്. ഈ ജോത്സ്യന്‍ ഏതുമതക്കാരനാണന്ന് അറിയാവുന്നതുകൊണ്ട് ഇപ്പോള്‍ പറഞ്ഞതില്‍ അത്ഭുതപ്പെടാനില്ല. വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നും നടത്തുന്ന വിധ്വസകപ്രവര്‍ത്തികളെ നേരിടാനുള്ള ശക്തി ഇന്‍ഡ്യാന്‍ പട്ടാളത്തിനുണ്ടെന്ന് അറിയാത്ത മണ്ടനാണ് ഇയാള്‍. ബറാക്ക് ഹുസ്സൈന്‍ ഒബാമയുടെ ആഗ്രഹം ഒരുകാലത്തും നടക്കാന്‍ പോകുന്നില്ല.

ഇന്‍ഡ്യാക്കാരിയായ പ്രമീള ജയപാല്‍ ഉണ്ടെങ്കില്‍ മീറ്റിങ്ങില്‍ പങ്കെടുക്കില്ല എന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞതില്‍ തെറ്റില്ല. ഇന്‍ഡ്യയില്‍ വംശീയവിവേചനം നടക്കുന്നുവെന്ന് ഒരു ഇന്‍ഡ്യാക്കാരി തന്നെ പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്താണ് രാജ്യത്തെപറ്റി കരുതുക? കാഷ്മീരില്‍ കടന്നുകയറി ഭീകരപ്രവര്‍ത്തനം നടത്തുന്ന പാകിസ്ഥാനികളെ വകവരുത്തുന്നതാണോ, രാജ്യത്തിനകത്ത് ഭീകരത സൃഷ്ടിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളുടെ നേതാക്കന്മാരെ അഴിക്കുള്ളില്‍ ആക്കിയതാണോ പ്രമീളയെ പ്രകോപിപ്പിച്ചത്. അമേരിക്കയിലിരുന്നുകൊണ്ട് സ്വന്തം മാതൃരാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രമീളയെ ബഹിഷ്‌കരിച്ച ജയശങ്കറിന് ഒരുനൂറ് അഭിവാദ്യങ്ങള്‍.

samnilampallil@gmail.com

Join WhatsApp News
Just A Reader 2023-06-25 17:38:08
Why, all of a sudden an elaborate reception unlike the past??? China & Russia in mind...?
Paul D Panakal 2023-06-26 02:10:32
As an Indian American, I feel proud to see the reception India’s PM got during his visit. I also feel proud to learn that India is invited to attend in the G7 summits and India’s leadership in G20. None of the above will expunge the authoritarian tendencies of Modi, the blind eye towards the sufferings of the minorities and his efforts to silence the criticising press. Anthappan’s response is appreciated.
independent 2023-06-26 03:19:04
Very well said Mr Sam. These people have nothing to say against him. Not a single Rupee corruption in the last 9 years ( unlike prev. Congress government ). Everything Modi did in US was forward looking, visionary approach. Pure business man appraoch. Is it all for his family? Pure love of the nation. Karma yogi he is. Just look at the official agreement/achievements between two countries from the white house web site here : https://www.whitehouse.gov/briefing-room/statements-releases/2023/06/22/fact-sheet-republic-of-india-official-state-visit-to-the-united-states/
Anthappan 2023-06-25 03:19:52
Are you living in this century or just writing for the sake of writing? News Analysis: The inconvenient truth that haunted Indian Prime Minister Modi's White House visit. Story by Courtney Subramanian • President Biden welcomed Indian Prime Minister Narendra Modi to the White House on Thursday despite the Hindu nationalist's troubling record on religious and free speech rights. ((Kent Nishimura / Los Angeles Times)) © Provided by LA Times Over the course of Indian Prime Minister Narendra Modi’s extravagant three-day state visit to Washington, which featured a tented dinner on the South Lawn and a rare joint address to Congress, he and President Biden frequently spoke of their nations shared democratic values. But that lofty rhetoric papered over the reality that in India, the hugely popular Modi and his Hindu nationalist Bharatiya Janata Party have advanced policies that discriminate against Muslims, Christians and other religious minorities and limit freedom of speech and the press. At the White House on Thursday, Modi offered a rare response to a reporter’s question about his government’s handling of religious minorities and free speech amid concerns about the erosion of human rights in India. “We have always proved that democracy can deliver. And when I say deliver, this is regardless of caste, creed, religion, gender,” Modi said. “There’s absolutely no space for discrimination.” Foreign policy experts, democracy advocates, Indian dissidents and even the U.S. government disagree with his assessment. The State Department’s Office of International Religious Freedom has accused Modi’s government of overseeing arbitrary killings, restrictions on freedom of expression and the media, and violence targeting religious minorities. Human rights groups have accused his government of undermining democracy, including by passing a citizenship law that discriminates based on religion and revoking the special autonomous status granted to India’s only Muslim-majority territory, Jammu and Kashmir. In April, top opposition leader and vocal Modi critic Rahul Gandhi was expelled from parliament after a court convicted him of defamation for mocking Modi in an election speech. India has also become an especially difficult place to be a reporter. The nation’s ranking has slipped to No. 161 out of 180 countries in the World Press Freedom Index, a list compiled by Reporters Without Borders. Afghanistan, Venezuela and South Sudan rank higher. In February, Indian tax authorities raided local BBC offices weeks after the British broadcaster aired a documentary on Modi’s role in anti-Muslim violence in Gujarat in 2002, when he was the state’s chief minister. The government attempted to ban the documentary, labeling it “hostile propaganda and anti-India garbage.” I know a bit about the anxieties of reporting in Modi’s India. As a reporter for BBC News in 2019, I covered his reelection campaign. Before traveling to New Delhi, I was summoned to the Indian Embassy in Washington, where I sat down for chai with an official from the BJP, Modi’s party, who quizzed me on my family’s background and my plans in India. I recounted my father’s journey from southern India’s Chennai, then known as Madras, to the U.S. in 1965, his life in Chicago as a doctor and my work as a journalist. I didn’t tell him I planned to travel to Assam state’s border with Bangladesh to interview some of the millions of Muslims who would be rendered stateless under a citizenship law that would pass in Modi’s second term. I left out my plans to write about the similarities between Modi’s policies and those of then-President Trump. That reporting led to an onslaught of hate mail and social media harassment, but I was able to return home. The same can’t be said for the Indian journalists who have been detained or bullied for scrutinizing the BJP. Last year, 10 human rights and democracy organizations called out Modi’s government for targeting journalists, saying it had “emboldened Hindu nationalists to threaten, harass, and abuse journalists critical of the Indian government, both online and offline, with impunity.” “This government has employed a range of tactics to chill free expression,” said Nadine Farid Johnson of PEN America, a nonprofit organization that advocates for free expression.
benoy 2023-06-26 14:07:47
വളരെ വസ്തുനിഷ്ഠവും സത്യസന്ധവുമായ ഈ ലേഖനമെഴുതിയ നിലമ്പള്ളി സർ, പ്രണാമം. താങ്കൾ ഈ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ യാചകരുടെയും പാമ്പാട്ടികളുടെയും മാത്രം നാടല്ല ഇന്ത്യയെന്ന് മോദിജിക്ക്‌ അമേരിക്കയേകിയ വരവേൽപ്പുതന്നെ വ്യക്തമാക്കുന്നു. ഭീമന്മാരുടെയൊപ്പം നടക്കാൻ ഇന്ത്യയെ ശക്തയാക്കിത്തീർത്തത് നരസിംഹറാവു, നരേന്ദ്രമോദി എന്നിവരുടെ ദീർഘവീക്ഷണവും നയതന്ത്രജ്ഞതയുമാണ് എന്ന് താങ്കൾ പറഞ്ഞത് എത്രയോ ശരി. ബാരാക് ഹുസൈൻ ഒബാമ വർഷങ്ങൾക്കുമുൻപ് ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ് എന്ന ഭീകരരെ പിന്തുണച്ചതും ഈജിപ്ഷ്യൻ ജനത അത് തള്ളിക്കളഞ്ഞതും ചരിത്രം തന്നെ. അപ്പോൾപിന്നെ അദ്ദേഹം ഇന്ത്യ പല കഷണങ്ങളാകുമെന്നു പറഞ്ഞതിൽ അത്ഭുതപ്പെടേണ്ട. ബഹുമാനപ്പെട്ട അന്തപ്പൻ, വല്ലവരും ഛർദിച്ചതു വാരിവലിച്ചു ഈമലയാളിയുടെ കമെന്റ് പേജ് നാറ്റിക്കാതെ സ്വന്തമായിട്ട് വല്ലതും ബുദ്ധിയിലുദിച്ചെങ്കിൽ പടച്ചുവിട്.
നിരീശ്വരൻ 2023-06-26 15:32:11
അന്തപ്പൻ ഒന്നും അല്ലെങ്കിൽ ഒരു ഇന്വെസ്റ്റിഗേറ്റീവ് ജേര്ണലിസ്റ്റിനെ എങ്കിലും ഉദ്ധരിച്ചിട്ടുണ്ട് . അനോയിയും നിലതെറ്റിയ പള്ളിയും അങ്ങോട്ടും ഇങ്ങോട്ടും കോട്ട് ചെയ്യുകയാണ്. നരസിംഹറാവുവിന്റെയും മോദിയുടെയും ദീർഘവീക്ഷണം ഒന്നുകൊണ്ടാണ് ഇന്ത്യയിൽ ദരിദ്രനാരയണന്മാരുടെ എണ്ണം പ്രാന്തപ്രദേശങ്ങളിൽ കൂടുകയും സമ്പന്നരുടെ എണ്ണം പട്ടണങ്ങളിൽ വർദ്ധിക്കുകയും ചെയ്യുന്നത്. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലും,ചേരികളിലും ജീവിക്കുന്നവരുടെ ദാരിദ്ര്യം അവസാനിപ്പിക്കാൻ എന്താണ് ഇവർ ചെയ്യിതിരിക്കുന്നത്? മോദി കിംനെപ്പോലെയും, ക്‌സിയെപ്പോലെയും, പൂട്ടിനെപ്പോലെയു ട്രംപിനെപ്പോലെയും ഒരു ഏകാധിപധിയാകാനുള്ള ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുന്നവനാണ്. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തെകുറിച്ച് ചോദിച്ചപ്പോൾ, 'ഡെംകോറസി' യുടെ പേരിൽ ഒരു മണിക്കൂർ ഉരുണ്ടുതല്ലാതെ ഒരു മറുപടി കൊടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ഇന്ത്യയിലെ ന്യുനപക്ഷത്തെ പുറത്തു ചാടിച്ച് ഒരു ഹൈന്ദവ രാജ്യം പടുത്തുയർത്തണം എന്നല്ലാതെ മറ്റെന്താണ് ഈ ഏകാധിപതിക്ക് ചിന്ത? യഹൂദരേയും, കുടിയേറ്റവർഗ്ഗത്തെയും, കറുത്ത വർഗ്ഗത്തെയും പുറത്തു ചാടിച്ച് ഒരു വെളുത്ത സാമ്പ്രാജ്യം സൃഷിട്ടിക്കണം എന്ന് സ്വപ്നം കണ്ട ട്രംപും ,ന്യുനപക്ഷ മുസ്ലീങ്ങളെയും തനിക്കെതിരെ ശബ്ദമുയർത്തുന്നവരെയും കൊന്നൊടുക്കി ചൈനയുടെ ആജീവനാന്ത പ്രസിഡണ്ടായി കഴിയണം എന്നാഗ്രഹിക്കുന്ന സ്കിയും, എതിരാളികളെ ജയിലിലടച്ചും വിഷലിപ്തമായ താലിയം കൊടുത്ത് കൊന്നും കുഴിച്ചുമൂടിയും ഒരു കാരണവുമില്ലാതെ യൂക്രൈനിൽ പോയി അനേകം നിരപരാധികളെ കൊന്നൊടുക്കുന്ന കാലന്റെ അവതാരമായ പൂട്ടിനും, സ്വന്തം കൊച്ചച്ചനെ പുകച്ചു കൊന്ന കിംമെല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്ന അധികാരമോഹത്തിന്റെയും വർഗ്ഗീയതയും കൊടിയവിഷം ചീറ്റുന്ന ഒരു പാമ്പാണ് മോദി. ഇവനെയൊക്ക ഉള്ളിൽ അപകര്ഷബോധം പത്തി താഴ്ത്തി കിടപ്പുണ്ട് . ഇവരുടെ സ്വഭാവക്കാർ പത്തി വിടർത്തി ആടുമ്പോൾ ഇവരും ആടുന്നു എന്നേയുള്ളു. ഇവന്റെ പേരിന്റെ അദ്യ അക്ഷരം തന്നെ ചെറിയ ലെറ്ററാണ് ഉപയോഗിച്ചിരിക്കുന്നത് . ഞാൻ നിങ്ങളിൽ നിന്ന് ഒക്കെ വ്യത്യസ്തനാണ് എന്ന് കാണിക്കാൻ . സൈക്കോളജിസ്റ്റുകൾ ഇതിനെ ഒരു രോഗലക്ഷണമായിട്ടാണ് കാണുന്നത് . ഇവർക്ക് മറ്റുള്ളവരെ കണ്ട്രോൾ ചെയ്യണം എന്ന മനോഭാവമുള്ളവരാണ് . അന്തപ്പനല്ല ജോർജ് എബ്രഹാം അല്ല, മല്ലു ക്രിസ്ത്യനല്ല , ഒബാമയല്ല , ആറുവന്നാലും ഇവർ ചോദ്യം ചെയ്യും . കാരണം ഇവന് പച്ച മലയാളത്തിൽ പറഞ്ഞാൽ 'അണ്ടിക്ക് ഉറപ്പില്ലാത്ത' ഒരു മാങ്ങയാണ്. നീർക്കോലികൾ- അത് കടിച്ചാൽ അത്താഴം മുടങ്ങും അതുകൊണ്ടാണ് എഴുതുന്നത് . നീയൊന്നും അധികം ചാടരുത് - ചട്ടിലാക്കും നിന്നെയൊക്കെ . മതത്തിന്റെയും വര്ഗ്ഗെയതയുടെയും സ്ത്രീവിദ്വേഷത്തിന്റെയും ഒക്കെ വിഷജന്തുക്കൾ .
Anthappan 2023-06-26 16:28:35
The American Psychological Association (APA) defines an inferiority complex as “a basic feeling of inadequacy and insecurity, deriving from actual or imagined physical or psychological deficiency.”
benoy 2023-06-26 17:37:24
ദേണ്ടെ "കൊട്ടേഷൻ അന്തപ്പൻ" കോംപ്ളെക്സുകളെ കേറിപിടിച്ചു. അന്തപ്പാ ഇതൊക്കെ ഏതു മണ്ടശിരോമണിക്കും അറിയാവുന്നതാ. വിളമ്പിയിട്ടുകാര്യമില്ല. നിരീശ്വരാ, നിനക്ക് കുരുപൊട്ടി. സംശയം വേണ്ട. നീ എന്തോരും പുലമ്പിയാലും ബി ജെ പി അടുത്ത ഒരു പത്തുവര്ഷത്തേക്കുകൂടി എങ്കിലും ഇന്ത്യ ഭരിക്കും. സഹിക്കുകയെ നിനക്കൊക്കെ നിവർത്തിയുള്ളു. മോനേ നിരീശ്വരാ എന്നെ ചട്ടീലാക്കാൻ നീ പോയി കുറച്ചുകൂടി ചോറുണ്ടിട്ട്‌വാ.
Anthappan 2023-06-26 19:08:32
“അന്തപ്പാ ഇതൊക്കെ ഏതു മണ്ടശിരോമണിക്കും അറിയാവുന്നതാ.” That’s an admission. I never mentioned your name. I commented on what Nireesharan mentioned in his comment. Anyhow, it is clear from your comment that you are guilty conscious. It looks like you fit into the definition of ‘inferiority complex’
Mallu Christian 2023-06-26 19:21:09
ബിനോയിയുടെ ഞരമ്പിൽ നിരീശ്വരൻ കേറി പിടിച്ചിരിക്കുന്നത്. വിടുമെന്ന് തോന്നുന്നില്ല . ഇയാൾ ചാണകം തന്നെ.
Anthappan 2023-06-26 21:22:03
Look at what Modi supporters are doing to a Muslim Journalist- I am not ashamed of quoting the real time news here. “ The White House on Monday condemned the harassment of a Wall Street Journal reporter after she pressed Indian Prime Minister Narendra Modi about his government’s human rights record. NBC correspondent Kelly O’Donnell asked at a press briefing about the online harassment of Sabrina Siddiqui, a Muslim journalist, including by some Indian politicians who are associated with Modi’s government. “We’re aware of the reports of that harassment. It’s unacceptable, and we absolutely condemn any harassment of journalists anywhere under any circumstances,” John Kirby, a White House spokesperson on national security issues, told reporters. “That’s just completely unacceptable, and it’s antithetical to the principles of democracy that … were on display last week during the state visit,” Kirby added. White House press secretary Karine Jean-Pierre added that the Biden administration is “committed to the freedom of the press.” Siddiqui is a longtime White House reporter who covers the Biden administration. She was one of two journalists who accompanied Biden on a historic trip to Ukraine earlier this year. At a press conference during a state visit to the White House last week, Siddiqui asked Modi what steps he was taking “to improve the rights of Muslims and other minorities” and uphold free speech in India. Modi said he was “really surprised” by the question and defended India’s democracy, saying “democracy is in our DNA.” Modi, who rarely takes questions from the press, added there is “absolutely no space for discrimination,” pushing back on accusations that his administration has allowed violence toward Muslims to go unchecked. Modi and his political party, the Bharatiya Janata Party, have been criticized in the South Asian nation and abroad for pushing India toward Hindu nationalism. The country has seen a rise in anti-Muslim sentiment since Modi came to power, including communal riots in northeast Delhi in 2020. In February, Indian journalist Siddique Kappan, who is Muslim, was released from jail on bail after two years without a trial. Human rights groups allege his arrest was politically motivated.”
സൂം നിലം 2023-06-26 21:34:34
ഈ സാം അമേരിക്കയിൽ ഇരുന്നു സകല സുഖസൗകര്യങ്ങളും ആവോളം ആസ്വദിച്ചിട്ടു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കശാപ്പു ചെയ്യുന്നതിൽ യാതൊരു ദുഃഖവുമില്ല. തെറ്റു തെറ്റെന്നു പറയാൻ വേണം. മോദിയെ ബഹുമാനിക്കുന്നു ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ. പക്ഷെ മനുഷ്യനെ കശാപ്പു ചെയ്യുന്നതിനെ ന്യായികരിക്കാൻ ഒരിക്കലും ശ്രെമിക്കരുത്‌. നാളെ ഈ കശാപ്പു കത്തികൾ നമ്മുടെ കുഞ്ഞുങ്ങളുടെ കഴുത്തിലേക്കും കടന്നുവരും. മണിപ്പുർ കലാപം നിയന്ത്രിക്കേണ്ടതു ഇന്ത്യൻ പ്രധാനമന്ത്രിയാ അല്ലാതെ പാകിസ്ഥാൻ പ്രധാനമന്ത്രിയല്ല. സ്വന്തം രാജ്യത്തെ ജനങ്ങൾ കൊല്ലപ്പെടുമ്പോൾ അമേരിക്കയിൽ വന്നു കണ്ണടച്ചിരിന്നിട്ടു അഭ്യാസം കാണിച്ചാൽ ഇന്ത്യയെ സ്നേഹിക്കുന്നവർ ദുഖിക്കും
benoy 2023-06-27 00:50:47
മല്ലു ക്രിസ്ത്യൻ, താങ്കളൊരു ഞരബു രോഗിതന്നെ.
സുരേന്ദ്രൻ നായർ 2023-06-28 17:08:55
രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ആദരം ഓരോ ഇന്ത്യക്കാരനും അവകാശപ്പെട്ടതാണ് എന്ന് തിരിച്ചറിയാൻ രാഷ്ട്രസ്നേഹവും ഉയർന്ന സ്വാഭിമാനവും ഉണ്ടാകണം. 71 ലെ നിക്സൺ ഇന്ദിര കൂടിക്കാഴ്ചയും 23 ലെ മോദി ബൈഡൻ കൂടിക്കാഴ്ചയും താരതമ്യം ചെയ്യുന്ന ഏതൊരാളിനും ഇത് അഭിമാന നിമിഷങ്ങൾ തന്നെയാണ്. പ്രവാസലോകത്തു ജീവിക്കുന്ന ഏതൊരാളും അവിടെ ഒരു ആഭ്യന്തര കലാപമോ മഹാമാരിയോ മഹായുദ്ധമോ ഉണ്ടാകുമ്പോൾ ഉറക്കെ വിളിക്കുന്നത് സ്വന്തം മാതൃരാജ്യത്തെയാണ്. അന്നവർക്കു ആർജവത്തോടെ പ്രതികരിക്കണമെങ്കിൽ എല്ലാ ഇന്ത്യക്കാരനും വിദേശ സർക്കാരിന്റെ അതിഥിയായി എത്തുന്ന രാഷ്ട്ര നേതാക്കളെ അംഗീകരിച്ചു അഭിനന്ദിക്കണം. നാറിയ കക്ഷിരാഷ്ട്രീയം പ്രധാനമന്ത്രി എവിടെയും ഉയർത്തിയില്ല എന്ന വസ്തുതയും നാം കാണാതിരുന്നുകൂടാ. രാഷ്ട്രസ്നേഹ നിർഭരമായ വിലയിരുത്തലിന് അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക