നടനും ഫുട്ബോള്‍ താരവുമായ ബബ സ്മിത്ത് അന്തരിച്ചു
Published on 05 August, 2011
ലോസ്ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് സിനിമാനടനും ഫുട്ബോള്‍ താരവുമായിരുന്ന ബബ
സ്മിത്തിന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 66
വയസ്സായിരുന്നു.1980-ല്‍ പുറത്തിറങ്ങിയ `പോലീസ് അക്കാഡമി' എന്ന സിനിമാ പരമ്പരയില്‍
മികച്ച അഭിനയം കാഴ്ചവെച്ചയാളാണ് ബബ. മിച്ചിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി
ഫുട്ബോള്‍ ടീമില്‍ നിന്നു 1967ല്‍ നാഷണല്‍ ഫുട്ബോള്‍ ലീഗ് ഡ്രാഫ്റ്റിലെത്തിയ ബബ
ഒമ്പതു സീസണില്‍ മൈതാനത്തിറങ്ങി. ബാള്‍ട്ടിമൂര്‍ കോള്ട്സില് ചേര്‍ന്ന അദ്ദേഹം
ഹൂസ്റ്റന്‍ ഓയിലേഴ്സിന്റെ ടീമിലാണ് അവസാനമായി കളിക്കുന്നത്.
പോലീസ്
എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തിവരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ആദ്യ
റിപ്പോര്‍ട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല