Image

കാൻറർബറി റീജണൽ ബൈബിൾ കൺവെൻഷൻ ശനിയാഴ്ച. 

Appachan Kannanchira Published on 21 June, 2023
കാൻറർബറി റീജണൽ ബൈബിൾ കൺവെൻഷൻ ശനിയാഴ്ച. 
കാൻറർബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ 24 ന് ശനിയാഴ്ച കാൻറർബറി റീജണിലെ റെഡ്ഹിൽ സെന്റ് തെരേസ ദേവാലയത്തിൽ വെച്ച് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു.  

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുന്നതാണ്.

കാൻറർബറി റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷൻ കോർഡിനേറ്ററും, വിവിധ മിഷനുകളിൽ പ്രീസ്റ്റ് ഇൻചാർജുമായ ഫാ.മാത്യു മുളയോലിൽ ശുശ്രുഷകൾക്ക് സഹകാർമികത്വം വഹിക്കുകയും ബൈബിൾ കൺവൻഷനു നേതൃത്വം കൊടുക്കുകയും ചെയ്യും.

വിവിധ വിദേശ ഭാഷകളിൽ വചനം പ്രഘോഷിച്ചു വരുന്ന, പ്രശസ്ത ധ്യാന ഗുരുവും, റോമിൽ യൂണിവേഴ്സിറ്റി പ്രൊഫസ്സറും, ബാംഗ്ലൂർ കർമലാരം തിയോളജി കോളേജിൽ വിസിറ്റിങ് പ്രൊഫസറുമായ ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് OCD അച്ചനാണ് ബൈബിൾ കൺവെൻഷനിൽ തിരുവചന ശുശ്രുഷ നയിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യും.  

കാൻറർബറി റീജണൽ  ബൈബിൾ കൺവെൻഷനിൽ രാവിലെ ഒമ്പതരക്ക് ആരംഭിച്ചു വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. മാത്യു  മുളയോലിൽ, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്റർ ഡോൺബി, സെക്രട്ടറി ജോസഫ് കരുമത്തി എന്നിവർ അറിയിച്ചു.

കുമ്പസാരത്തിനും,സ്പിരിച്യുൽ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. ലഘുഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.  

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോൺബി-07921824640, ജോസഫ്-07760505659

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:
St.Teresa RC Church,Weldon Way,Merstham,Redhill,RH1 3QA
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക