ലണ്ടന്‍: തൊടുപുഴ സ്വദേശിനി ഡോ. ടിസ ജോസഫിനു മിസിസ് ഏഷ്യ ജിബി 2023 കിരീടം. മോഡലിംഗ്-ഫാഷന്‍ രംഗത്തെ പ്രമുഖ ബഹുമതികളില്‍ ഒന്നാണ് ഏഷ്യ ജിബി.
ബ്രിട്ടനില്‍ താമസിക്കുന്ന വിവാഹിതരായ ബ്രിട്ടീഷ് ഏഷ്യക്കാര്‍ക്കും ബ്രിട്ടനു പുറത്തു സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് ഏഷ്യക്കാര്‍ക്കും പങ്കെടുക്കാവുന്ന മത്സരമാണിത്.
15 വര്‍ഷമായി സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ജനറല്‍ പ്രാക്ടിഷനറാണ് ടിസ. ഭര്‍ത്താവ് ഡോ. കുര്യന് ഉമ്മന്‍ ക്ലിനിക്കല്‍ സയന്റിസ്റ്റാണ്. മകള്‍ റിയ എലിസബത്ത് ഉമ്മന്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിനി