Image

വിദേശ സംഭാവന വിലക്കിയ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും മധ്യകേരളത്തില്‍

Published on 11 August, 2012
വിദേശ സംഭാവന വിലക്കിയ സ്ഥാപനങ്ങള്‍ ഭൂരിഭാഗവും മധ്യകേരളത്തില്‍
ന്യൂദല്‍ഹി: വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി വിലക്കേര്‍പ്പെടുത്തിയ കേരളത്തിലെ 450 സ്ഥാപനങ്ങളില്‍ മിക്കതും മധ്യകേരളത്തില്‍. വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദാക്കപ്പെട്ടതില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സ്ഥാപനങ്ങളാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിലാണ് ഇത്രയും സ്ഥാപനങ്ങള്‍ക്ക് ഒറ്റയടിക്ക് അനുമതി നഷ്ടപ്പെട്ടത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചത് മുന്‍നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ 28 സന്നദ്ധ സ്ഥാപനങ്ങള്‍ക്ക് ഒരു കോടിയിലേറെ സംഭാവന ലഭിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നത്. കോഴിക്കോട് കേന്ദ്രമായ ഓഫര്‍ എന്ന സ്ഥാപനത്തിനാണ് ഔദ്യാഗികമായി ഏറ്റവും കൂടുതല്‍ വിദേശ സംഭാവന കിട്ടിയത് 9.963 കോടി രൂപ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക