ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍, വിഷു-ഈസ്റ്റര്‍-ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'മേടനിലാവ് 2023' പരിപാടി, സംഗീതത്തിന്റെയും, നൃത്തത്തിന്റെയും, ചിരിയുടെയും, ദൃശ്യാവിഷ്‌കാരങ്ങളുടെയും, സൗഹൃദത്തിന്റെയും ഉത്സവമേളം തീര്‍ത്ത്, സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്ക്, മറക്കാനാകാത്ത ഒരു ദിനം സമ്മാനിച്ച് വിടവാങ്ങി.
ദമ്മാം അല്‍ ജേഷില്‍ അരങ്ങേറിയ മേടനിലാവ് 2023 പരിപാടി, ഉച്ചയ്ക്ക് വിളമ്പിയ വിഭവസമൃദ്ധമായ വിഷുസദ്യയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പുഡ്ഡിംഗ് മേക്കിങ്, മെഹന്ദി മത്സരങ്ങള്‍ നടന്നു. പുഡ്ഡിംഗ് മേക്കിങ് മത്സരത്തില്‍ ആയിഷ ഷാഹീന്‍ ഒന്നാം സ്ഥാനവും, റുക്സാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മെഹന്ദി മത്സരത്തില്‍ മാഷിത ഒന്നാം സ്ഥാനം നേടി.
വൈകുന്നേരം നടന്ന കലാസന്ധ്യയ്ക്ക് സുറുമി നസീം, അമീന എന്നിവര്‍ അവതാരികമാരായി. കിഴക്കന്‍ പ്രവിശ്യയിലെ നൂറ്റിഇരുപതോളം കലാകാരന്മാരും, കലാകാരികളും അവതരിപ്പിച്ച വിവിധ ഗാന, നൃത്ത, ഹാസ്യ കലാപ്രകടനങ്ങള്‍ പ്രേക്ഷകരില്‍ ഒരു ഉത്സവകാലത്തിന്റെ പ്രതീതി ഉണര്‍ത്തി. സൗദി പാട്ടുകൂട്ടത്തിന്റെ നാടന്‍പാട്ടുകള്‍, മനോഹരമായ ഗാനങ്ങള്‍, വിവിധ ശാസ്ത്രീയ, സെമി-ക്ളാസ്സിക്ക് നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, നാടോടിനൃത്തങ്ങള്‍, ഒപ്പന, വ്യത്യസ്തമായ നൃത്ത ശില്‍പം വിവിധ വാദ്യോപകരണപ്രകടനങ്ങള്‍ തുടങ്ങിയ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ കാണികളെ ഹരം കൊള്ളിച്ചു. കൈകൊട്ടിയും, ചൂളമടിച്ചും, നൃത്തം വെച്ചും കാണികള്‍ കലാസന്ധ്യയെ ആഘോഷമാക്കി.
പ്രവാസലോകത്തെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു, ജുബൈലിലെ ജീവകാരുണ്യപ്രവര്‍ത്തകന്‍ മുഹമ്മദ് യാസീനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. നവയുഗം രക്ഷാധികാരി യാസീനെ പൊന്നാട അണിയിച്ചു ആദരിച്ചു. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് മൊമെന്റോ സമ്മാനിച്ചു.
നൃത്താദ്ധ്യാപകര്‍ക്കും, കലാപരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാര്‍ക്കും, മത്സരവിജയികള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിപാടിയ്ക്ക് നവയുഗം നേതാക്കളായ ശരണ്യ ഷിബു, അനീഷ കലാം, മഞ്ജു മണിക്കുട്ടന്‍, സജീഷ് പട്ടാഴി, മുഹമ്മദ് റിയാസ്, പ്രിയ ബിജു, സാജന്‍ കണിയാപുരം, പ്രിജി, പ്രഭാകരന്‍, മിനിഷാജി, നിസാം കൊല്ലം, ബിനുകുഞ്ഞു, തമ്പാന്‍ നടരാജന്‍, സംഗീത സന്തോഷ്, ലത്തീഫ് മൈനാഗപ്പള്ളി, അരുണ്‍ ചാത്തന്നൂര്‍, വര്‍ഗ്ഗീസ്, രാജന്‍ കായംകുളം, ഉണ്ണി മാധവം, നയിഫ്, നാസര്‍ കടവില്‍, ഷിബുകുമാര്‍, ഷീബ സാജന്‍, വിനീഷ്, മീനു അരുണ്‍, സന്തോഷ് കുമാര്‍, മഞ്ജു അശോക്, സന്തോഷ്, ഷംന നഹാസ്, സരള ജേക്കബ്, പ്രിയ ബിജു, അമീന റിയാസ്, അനീന നിയാസ്, അര്‍ഷാന നൈഫ്, റിയാസ്, ആതിര ദിലീപ്, സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.