ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി)
ബ്രോങ്ക്സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇടവകയില്‍ നിന്നും ഈവര്‍ഷത്തെ
സ്കൂള്‍, കോളജ് ഗ്രാഡ്വേറ്റ്സിനെ ആദരിച്ചു. ജൂലൈ രണ്ടാം തീയതി ദേവാലയ പാരീഷ്
ഹാളില്‍വെച്ച് നടത്തപ്പെട്ട അനുമോദന യോഗത്തില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി
കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
കോളജ് ഗ്രാഡ്വേറ്റ്സായ
ജാക്വലിന് മുല്ലക്കരി, മലിസ വര്‍ഗീസ്, ജീന കുറ്റിയറ, ബ്രയാന്‍ മുണ്ടയ്ക്കല്‍,
ജേക്കബ് വര്‍ഗീസ് എന്നിവരും, സ്കൂള്‍ ഗ്രാഡ്വേറ്റ്സായ ജെനി മുല്ലക്കരി, ജോണ്‍
വാളിപ്ലാക്കല്‍, മീരാ തോമസ്, ജയ്സണ്‍ ചെറു, ടിന്റു തോമസ്, റോബിന്‍സ് രാജന്,
നിജോ മാത്യു, ടോണി പട്ടേരില്‍, തോമസ് വര്‍ഗീസ്, സ്റ്റീവ് ബെന്‍ മാത്യു, ജിയോണ
വാഴപ്പള്ളി, ശ്വേതാ പോള്‍, അലിഷ സാമുവേല്‍, റോണ്‍ വര്‍ക്കി, സാവിയോ പോള്‍, ജൂലിയാ
ജോസഫ്, ജസ്വിന് ജോയി എന്നിവരും ഫാ. കണ്ടത്തിക്കുടിയില്‍ നിന്ന്
എസ്.എം.സി.സിയുടെ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
എസ്.എം.സി.സി ചാപ്റ്റര്‍
പ്രസിഡന്റ് ജോസ് ഞാറക്കുന്നേല്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ എസ്.എം.സി.സി
നേതാക്കളായ ജോസഫ് കാഞ്ഞമല, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, ഷോളി കുമ്പിളുവേലി,
ആലീസ് വാളിപ്ലാക്കല്‍, ക്ലാര ജോബ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം
നല്കി. ഗ്രാഡ്വേറ്റ്സിനുവേണ്ടി ജോണ്‍ വാളിപ്ലാക്കല്‍ നന്ദി പറഞ്ഞു. ഷോളി
കുമ്പിളുവേലി അറിയിച്ചതാണിത്.