നൈജീരയയില്‍ ചാവേര്‍ ആക്രമണത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടു
Published on 05 August, 2012
ദമാതുറു: നൈജീരയയില്‍ ചാവേര്‍ ആക്രമണത്തില്‍ ആറു സൈനികര്‍ ഉള്‍പ്പെടെ എട്ടു
പേര് കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നൈജീരിയന്‍ നഗരമായ
ദമാതുറുവിലായിരുന്നു സംഭവം. സൈനികരും ഒരു സാധാരണക്കാരനും
സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായി സഞ്ചരിച്ച സൈനിക വാഹനത്തിലേക്ക് ചാവേര്‍
സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിപ്പിച്ച് സ്ഫോടനം നടത്തുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. യോബ്
സംസ്ഥാനത്തിന്റെ തലസ്ഥാനമായ ദമാതുറുവില് ബൊക്കോ ഹറാം പ്രവര്‍ത്തകരുടെ
പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. സ്ഫോടനത്തിന് പിന്നില്‍ ഇവരാണെന്നാണ് പ്രാഥമിക
നിഗമനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല