ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍Published on 03 August, 2011
ഡാലസ് (കൊപ്പേല്‍ ) : കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഡാലസ് സെന്റ്.
അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തോലിക് ദേവാലയത്തില്‍ വികാരിയായി
സേവനമനുഷ്ടിച്ച ശേഷം ബോസ്ടന് സെന്റ്. തോമസ് സീറോ മലബാര്‍ മിഷന്
ഇടവകയിലേക്ക് ഡയറക്ടര്‍ ആയി നിയമിതനാകുന്ന ഫാ.വര്‍ഗീസ് നായിക്കംപറമ്പിലിനു
വി.സി.ക്ക് ഇടവക അംഗങ്ങള്‍ ഹൃദ്യമായ യാത്രയയപ്പ് നല്കി.
ജൂലൈ 24 ന് ഞായറാഴ്ച രാവിലെ വി.കുര്‍ബാനയ്ക്ക് ശേഷം ദേവാലയത്തില്‍ നടന്ന
യാത്രയയപ്പ് യോഗത്തില്‍ ചിക്കാഗോ രൂപതാ ചാന്‍സിലര്‍ ഫാ.വിനോദ്
മഠത്തിപറമ്പില്‍ , ഫാ.മാത്യു ശാശ്ശേരില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു
സംസാരിച്ചു. ഇടവകയിലെ നിസ്തുല സേവനത്തിനു ഫാ.വര്‍ഗീസ് നായിക്കംപറമ്പിലിനു
ഇടവകയുടെ സ്നേഹോപഹാരമായി ട്രസ്റ്റി സെബാസ്റ്റ്യന്‍ വലിയപറമ്പില്‍
ചടങ്ങില്‍ ഫലകം നല്കി ആദരിച്ചു.
Vincentian സഭയില്‍ നിന്ന് 1972 ല്‍ വൈദികപട്ടം സ്വീകരിച്ച ഫാ.വര്‍ഗീസ്
നായിക്കംപറമ്പില്‍ മുപ്പതു വര്‍ഷത്തോളം നോര്‍ത്ത് ഇന്ത്യയിലെ വിവിധ രൂപതാ
മിഷനുകളില്‍ സേവനമനുഷ്ടിച്ചു. തുടര്‍ന്ന് 2003 ചിക്കാഗോ മാര്‍ തോമശ്ലീഹ Cathedral അസ്സിസ്ന്റ് വികാരിയും 2005 ല്‍ ഡിട്രോയിറ്റ് സെന്റ്. തോമസ് കാത്തോലിക്ക്
മിഷന് ഡയറക്ടര്‍ ആയും സേവനം അനുഷ്ടിച്ചു. ആഗസ്റ്റ് അവസാനം ഫാ.വര്‍ഗീസ്
നായിക്കംപറമ്പില്‍ ബോസ്ടന് സീറോ മലബാര്‍ മിഷന് ഡയറക്ടര്‍ ആയി ചുമതല
ഏല്ക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല