അങ്കാറ: ടര്‍ക്കിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത
രേഖപ്പെടുത്തിയ ഭൂചലനം തെക്കുകിഴക്കന്‍ ഭാഗത്താണുണ്ടായത്. സിര്‍നാക്
പ്രവിശ്യയിലെ ഉലൂഡെര് നഗരത്തിലും സമീപപ്രദേശങ്ങളിലുമാണ് ഭൂചലനം
അനുഭവപ്പെട്ടത്. ജനങ്ങള്‍ പരിഭ്രാന്തരായി വീടു വിട്ട് ഓടി
പുറത്തിറങ്ങിയതായി പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ ആളപായമോ മറ്റ് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന്
അധികൃതര്‍ അറിയിച്ചു. പ്രാദേശികസമയം രാത്രി 11.37 നായിരുന്നു ഭൂചലനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല