Image

ഒളിമ്പിക്‌സ്: 100 മീറ്റര്‍ ഹീറ്റ്‌സില്‍ ബോള്‍ട്ട് ഒന്നാമത്

Published on 04 August, 2012
ഒളിമ്പിക്‌സ്: 100 മീറ്റര്‍ ഹീറ്റ്‌സില്‍ ബോള്‍ട്ട് ഒന്നാമത്
ലണ്ടന്‍: ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് 100 മീറ്റര്‍ ഹീറ്റ്‌സില്‍ നിലവിലെ ചാമ്പ്യനും ലോകറെക്കോര്‍ഡിനുടമയുമായ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് ഒന്നാമതെത്തി.10.09 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ലൈന്‍ തൊട്ടത്. തുടക്കത്തില്‍ അല്‍പം പിറകിലായിപ്പോയ ബോള്‍ട്ട് അവസാന 40 മീറ്ററിലാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. രണ്ടാമതായി ഫിനിഷ് ചെയ്ത ഡാനിയേല്‍ ബെയ്‌ലി(10.12)യും മൂന്നാം സ്ഥാനത്തെത്തിയ ജെയിംസ് ഡസൗലു(10.13)വും ബോള്‍ട്ടിനൊപ്പം സെമി ഫൈനല്‍ യോഗ്യത നേടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക