അഹമ്മദാബാദ്: മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ ബിജെപിയില്‍ നിന്ന് രാജിവച്ചു. മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. ബിജെപി നേതാവായിരുന്ന കന്‍ഷിറാം റാണയും പട്ടേലിനൊപ്പം പാര്‍ട്ടി അംഗത്വം രാജിവെച്ചിട്ടുണ്ട്. യഥാര്‍ഥ ബിജെപി എന്നു വിളിക്കാവുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തനിക്ക് ലക്ഷ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. 2001ല്‍ പട്ടേലിനെ മാറ്റിയാണ് ബിജെപി കേന്ദ്രനേതൃത്വം മോഡിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത്. അന്നുമുതല്‍ മോഡിയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളായിരുന്നു പട്ടേല്‍.
കഴിഞ്ഞ ദിവസങ്ങളിലും മോഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേശുഭായ് പട്ടേല്‍ രംഗത്തു വന്നിരുന്നു. മോഡി അഡോള്‍ഫ് ഹിറ്റ്ലറെപ്പോലെയാണെന്നും ഗുജറാത്തിലെ സ്ഥിതി അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും പട്ടേല്‍ പറഞ്ഞിരുന്നു.