Image

വൈ. എം. സി. എ. കുവൈറ്റ് ഏകദിന ദന്തല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പരിമണം മനോജ്  Published on 13 February, 2023
വൈ. എം. സി. എ. കുവൈറ്റ് ഏകദിന ദന്തല്‍ ക്യാമ്പ് സംഘടിപ്പിച്ചു

വൈ. എം. സി. എ. കുവൈറ്റ് വിവിധ ക്യാമ്പുകളില്‍ താമസിക്കുന്ന വ്യക്തികള്‍ക്കായി ഒരു ഏകദിന ദന്തല്‍ ക്യാമ്പ് ഇന്‍ഡ്യന്‍ ദന്തല്‍ അസ്സോസിയേഷനുമായി ചേര്‍ന്ന് യുണൈറ്റഡ് ഇന്‍ഡ്യന്‍ സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

റവ. എ. റ്റി. സഖറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാത്യൂ വര്‍ക്കി (പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. Adv. ജോണ്‍ തോമസ്, ഡോ. തോമസ് തോമസ്, ഡോ. സുബിന്‍ തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഡോ. സമിത ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. മനോജ് പരിമണം (സെക്രട്ടറി) സ്വാഗതവും, ഡോ. ജോണ്‍ തോമസ് (കണ്‍വീനര്‍) നന്ദിയും അറിയിച്ചു.

എ. ഐ. കുര്യന്‍, മാത്യൂസ് മാമ്മന്‍, മാത്യൂ കോശി, സുനു ഈപ്പന്‍, അജേഷ് തോമസ്, അജിത്ത് കണ്ണംപാറ, പ്രഷോഭ് ഫിലിപ്പ് എന്നിവര്‍ നേത്യത്യം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക