Image

സൗദി പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സന്തോഷ് ആന്റണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി.

Published on 05 February, 2023
സൗദി പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സന്തോഷ് ആന്റണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി.

ദമ്മാം: സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി ദമ്മാം മദീനത്ത് അമൽ യൂണിറ്റ് സഹഭാരവാഹിയായ സന്തോഷ് ആന്റണിയ്ക്ക് നവയുഗം യാത്രയയപ്പ് നൽകി.

 ദമ്മാമിലെ നവയുഗം ഓഫിസിൽ വെച്ച് നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം നവയുഗത്തിന്റെ ഉപഹാരം സന്തോഷ് ആന്റണിയ്ക്ക് കൈമാറി.

നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, മദീനത്ത് അമൽ യൂണിറ്റ് സെക്രട്ടറി റിജു, പ്രസിഡന്റ് സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ സന്തോഷ് ആന്റണി കഴിഞ്ഞ ആറു വർഷമായി ദമ്മാമിൽ പെപ്സികോ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബപരമായ കാരണങ്ങളാലാണ് സൗദി പ്രവാസം അവസാനിപ്പിയ്ക്കാൻ തീരുമാനിച്ചത്.. നവയുഗത്തിന്റെ സജീവപ്രവർത്തകനായ സന്തോഷ്, ദമ്മാമിലെ സാമൂഹ്യ സാംസ്ക്കാരിക, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക