Image

പുതിയ നേതൃത്വവുമായി കെടിഎംസിസി 71-ാം വര്‍ഷത്തിലേക്ക്

Published on 03 February, 2023
 പുതിയ നേതൃത്വവുമായി കെടിഎംസിസി 71-ാം വര്‍ഷത്തിലേക്ക്


കുവൈറ്റ്: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായിട്ടു 70 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഉപജീവനാര്‍ത്ഥം കടല്‍ കടന്നു കുവൈറ്റിലെത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകള്‍ക്കും സംഗമങ്ങള്‍ക്കും ഏകോപനം ഏകി, വേദികള്‍ ഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ (KTMCC) നിലകൊള്ളുന്നത് കുവൈറ്റിലെ ക്രൈസ്തവ മലയാളികള്‍ക്കു വിസ്മരിക്കാവതല്ല. മാര്‍ത്തോമ്മ, സിഎസ്‌ഐ, ഇവാഞ്ചലിക്കല്‍, ബ്രദറന്‍, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളില്‍ നിന്നായി 28 ല്‍ പരം സഭകളെ കെടിഎംസിസി പ്രതിനിധാനം ചെയ്യുന്നു.

നൂറു രാജ്യങ്ങളില്‍ നിന്നായി 85 ല്‍ പരം സഭകള്‍ ആരാധിക്കുന്ന നാഷണല്‍ ഇവാഞ്ചലിക്കല്‍ (എന്‍ഇസി.കെ)യുടെ ഭരണ ചുമതല നിര്‍വഹിക്കുന്നത് കെടിഎംസിസിയാണ്. എന്‍ഇസി.കെ സെക്രട്ടറിയായും അഡ്മിനിസ്‌ട്രേറ്റീവ് ചുമതലയും വഹിക്കുന്ന റോയി കെ. യോഹന്നാന്‍ കെടിഎംസിസിയില്‍ നിന്നുള്ള പ്രതിനിധിയാണ് ഒപ്പം റെജു ഡാനിയേല്‍ ജോണും , അജേഷ് മാത്യുവും കോമണ്‍ കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുന്നു.

 

 

 

കെടിഎംസിസിയുടെ വാര്‍ഷിക ജനറല്‍ ബോഡി ജനുവരി 25 നു നടത്തപ്പെടുകയും സജു വി .തോമസ് (പ്രസിഡന്റ) റെജു ഡാനിയേല്‍ ജോണ്‍ (സെക്രട്ടറി) വിനോദ് ,കുര്യന്‍ (ട്രഷറാര്‍) തോമസ് ഫിലിപ്പ് (വൈസ് പ്രസിഡന്റ), ഷിജോ തോമസ് (ജോ. സെക്രട്ടറി), ജീസ് ജോര്‍ജ് ചെറിയാന്‍ (ജോ. ട്രഷറാര്‍), ജീം ചെറിയാന്‍ ജേക്കബ്, ജീനോ അരീക്കല്‍, ജോസഫ് എം. പി., കുരുവിള ചെറിയാന്‍, വര്‍ഗീസ് മാത്യു , രാജന്‍ പീറ്റര്‍ ,ഷിലൂ ജോര്‍ജ് (കമ്മിറ്റി അംഗങ്ങള്‍)എന്നിവരെ
ഭാരവാഹികളായി തെരഞ്ഞെടുക്കുകയും ചെയ്തു. ബിജോ കെ. ഈശോ , ഗോഡ്‌ലി ജോസഫ് , ജോണ്‍ തോമസ് എന്നിവരാണ് ഓഡിറ്റേര്‍സ് . അഡ്വ. പി ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഷിബു വി സാം, ബിജു ഫിലിപ്പ്, ജസ്റ്റിന്‍ തോമസ് വര്‍ഗീസ് , ബിജു സാമുവേല്‍ എന്നിവര്‍
തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 

റെജു ഡാനിയേല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക