Image

പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നല്‍കി.

Published on 02 February, 2023
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നല്‍കി.

ദമ്മാം: പതിനാറു വര്‍ഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും, ടൊയോട്ട യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയുമായ  നൗഷാദ് മുവാറ്റുപുഴക്ക് നവയുഗം മേഖല കമ്മിറ്റി യാത്ര അയപ്പ് നല്‍കി.

നവയുഗം ദല്ല മേഖല ഓഫിസില്‍ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങില്‍ വച്ചു മേഖല കമ്മിറ്റി പ്രസിഡന്റ് സനു മഠത്തിലും, സെക്രട്ടറി നിസാം കൊല്ലവും ചേര്‍ന്ന് നൗഷാദിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി. മേഖല ജോയിന്റ് സെക്രട്ടറിമാരായ വര്‍ഗീസ്, ജിതിന്‍,  വൈസ്പ്രസിഡന്റ് നന്ദകുമാര്‍, ട്രഷറര്‍ റഷീദ് പുനലൂര്‍, ജയേഷ്  എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉപഹാരം ഏറ്റു വാങ്ങി നൗഷാദ് നന്ദി രേഖപ്പെടുത്തി.

നവയുഗം ടയോട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്ത് നടപ്പാക്കിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്കു വഹിച്ച നൗഷാദ്, പ്രാരംഭകാലം മുതല്‍ നവയുഗത്തില്‍   പ്രവര്‍ത്തിച്ചു വരുന്ന സജീവപ്രവര്‍ത്തകനാണ്.
ദമ്മാം ടയോട്ടയിലുള്ള വാഹന അക്‌സസ്സറി സ്ഥാപനത്തില്‍ കഴിഞ്ഞ പതിനാറു വര്‍ഷമായി ജോലിചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായ വിഷയങ്ങള്‍ കാരണമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

മുവാറ്റുപുഴ സ്വദേശിയായ റംല നൗഷാദ് ആണ് ഭാര്യ. അല്‍ഫിന, അര്‍ഷാന, അന്‍ഷ എന്നിവരാണ് മക്കള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക