Image

മുസിരിസ് പ്രവാസി ഫോറത്തിന് പുതു നേതൃത്വം

Published on 30 January, 2023
 മുസിരിസ് പ്രവാസി ഫോറത്തിന് പുതു നേതൃത്വം


ജിദ്ദ. കൊടുങ്ങല്ലുരിലും പരിസരപ്രദേശങ്ങളിലും ഉള്ളവരുടെ പ്രവാസി കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ അസീസിയ അഞ്ചപ്പാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവനയുടെ അധ്യക്ഷതയില്‍ കൂടിയ എക്യൂട്ടീവ് യോഗം തെരഞ്ഞെടുത്തു. ജനുവരി ആറ് വെള്ളിയാഴ്ച ഹറാസാത്ത് വില്ലയില്‍ നടന്ന ദശവാര്‍ഷിക ജനറല്‍ ബോഡിയില്‍ നിന്നാണ് പുതിയ 21 അംഗ എക്‌സിക്യൂട്ടീവിനെ തെരഞ്ഞടുത്തത്.

പ്രസിഡന്റായി അബ്ദുല്‍ സലാം എമ്മാട്, വൈസ് പ്രസിഡന്റുമാരായി സക്കീര്‍ ഹുസൈന്‍ കറുകപ്പാടത്ത്, മുഹമ്മദ് ഷിഹാബ് അയ്യാരില്‍, ജനറല്‍ സെക്രട്ടറിയായി സഫറുള്ള വെള്ളാങ്കല്ലൂര്‍, ജോയ്ന്റ് സെക്രട്ടറിമാരായി മുഹമ്മദ് സാലി അറക്കല്‍, അനീസ് അഴിക്കോട്, ട്രഷററായി രാജു ഷംസുദ്ധീന്‍എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ സബ് കമ്മിറ്റി ഭാരവാഹികളായി (ചാരിറ്റി) സഹീര്‍ വലപ്പാട് (കണ്‍വീനര്‍) സുബിന്‍ പനങ്ങാട് (ജോ. കണ്‍വീനര്‍), (കള്‍ച്ചറല്‍ വിംഗ്) ഉദയന്‍ വലപ്പാട് (കണ്‍വീനര്‍), സഗീര്‍ പുതിയകാവ് (ജോ. കണ്‍വീനര്‍) (മീഡിയ) സുബില്‍ മണപ്പാട് (കണ്‍വീനര്‍), കൂടാതെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി യൂനുസ് കാട്ടൂര്‍, ജാഫര്‍ മാള, ജമാല്‍ വടമ, അബ്ദുള്‍ ഖാദര്‍ പുല്ലൂറ്റ്, റഷീദ് പതിയാശേരി, സാബിര്‍ മേത്തല, സാബു ഹനീഫ്, ശറഫുദ്ധീന്‍ ചളിങ്ങാട്, അന്‍വര്‍ലാല്‍ ഹസ്ബുള്ള എന്നിവരെയും യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. രക്ഷാധികാരികളായ മഹുമ്മദ് സഗീര്‍ മാടവന, ഹനീഫ് ചളിങ്ങാട്, താഹ മരക്കാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. രാജു ഷംസുദ്ധീന്‍ നന്ദി പറഞ്ഞു.

 

കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക