ഹ്യൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ്
മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ ദേഹ വിയോഗത്തില്‍ സൗത്ത് വെസ്റ്റ്
അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൂസബിയോസ്, ഭദ്രാസന
സെക്രട്ടറി റവ. ഫാ. ഡോ. ജോയി പ്യങ്കോളില്, സഭാ മാനേജിംഗ് കമ്മിറ്റി
മെമ്പര്‍ന്മാരായ ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, പുലികോട്ടില്‍ ജോയി, തോമസ് രാജന്,
കൗണ്‍സില്‍ മെംബര്‍ ചാര്‍ളി പടനിലം, എല്‍സണ്‍ സാമുവേല്‍ എന്നിവര്‍ ദു:ഖം
രേഖപ്പെടുത്തി.
ഭദ്രാസനത്തിലെ എല്ലാ ദേവാലയത്തിലും ഭവനങ്ങളിലും പക്കോമിയോസ്
തിരുമേനിക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തണമെന്നും ദുഃഖം ആചരിക്കണമെന്നും
മാര്‍ യൂസേബിയോസ് പുറപ്പെടുവിച്ച കല്പ്പനയില് അറിയിച്ചു.
ഓര്‍ത്തഡോക്സ്
ടിവിയുടെ സി.ഇ.ഒ ആയ റവ. ഫാ. ജോണ്സണ് പുഞ്ചക്കോണം മെത്രാപ്പോലീത്തയുടെ ദേഹ
വിയോഗത്തില്‍ അനുശോചനം അറിയിച്ചു. ഓര്‍ത്തഡോക്സ് ടിവി സംസ്കാരചടങ്ങുകള്‍ ഉടനീളം
സംപ്രേഷണം ചെയ്യുന്നുണെ്ടന്നും ഫാ. പുഞ്ചക്കോണം അറിയിച്ചു.