Image

ഈന്തപ്പഴവും നോമ്പുതുറയും തമ്മില്‍?

Published on 31 July, 2012
ഈന്തപ്പഴവും നോമ്പുതുറയും തമ്മില്‍?

മനസിനും ശരീരത്തിനും വിശുദ്ധി നല്‍കുകയെന്ന ലക്ഷ്യത്തോടെ എടുക്കുന്നതാണ് റമദാന്‍ നോമ്പ്. ഒരു മാസം നീളുന്ന കഠിന വ്രതാനുഷ്ഠാനങ്ങളിലൂടെ നന്മകളിലേക്ക് മനസിനെ പാകപ്പെടുത്തുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യവും.

നോമ്പു പോല നോമ്പു തുറയും പ്രധാനമാണ്. സൂര്യനുദിക്കുന്നതിനു മുന്‍പും സൂര്യന്‍ അസ്തമിച്ച ശേഷവും മാത്രം ഭക്ഷണം കഴിയ്ക്കുക എന്ന ചിട്ടയുള്ള റമദാന്‍ ആചാരം ഭക്ഷണനിയന്ത്രണം കൂടെ സാധ്യമാക്കുകയാണ് ചെയ്യുന്നത്.

നോമ്പെടുത്ത് വൈകീട്ട് നോമ്പുതുറയ്ക്കുള്ള ചില പ്രധാന വിഭവങ്ങളുമുണ്ട്. ഈന്തപ്പഴം ഇതില്‍ ഒന്നാണ്. ഈന്തപ്പഴം കഴിച്ച് നോമ്പു തുറക്കുകയെന്ന ആചാരം മുസ്ലിം സമുതായത്തില്‍ നിലവിലുമുണ്ട്.

റമദാന്‍ കൂടുതല്‍ പ്രാധാന്യത്തോടെഎല്ലാ മുസ്ലിംകളും കാണുകയും ആ മാസത്തില്‍ കൃത്യമായി നോമ്പ് അനുഷ്ട്ടിക്കുകയും ചെയ്യുന്നു , എന്നാല്‍ നല്ല ഈന്തപഴവും ഫ്രൂട്ടുസും കൊണ്ട് നോമ്പ് തുറക്കുന്നത ഗള്‍ഫ് നാടുകളിയാണ്. ഇവിടെ അവ സുലഭമായി ലഭിക്കുന്നതു കൊണ്ടാണ് ഈന്തപ്പഴത്തിന് നോമ്പുതുറയില്‍ പ്രധാന സ്ഥാനം ലഭിക്കുന്നതെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകാം.

നോമ്പു തുറയ്ക്ക് ഈന്തപ്പഴം ഉപയോഗിക്കുന്നതിന് ആരോഗ്യപരമായ കാരണമുണ്ട്. ഇത് ആല്‍ക്കലി വിഭാഗത്തില്‍ പെട്ട ഭക്ഷണമാണെന്നതു തന്നെ.

മുഴുവന്‍ സമയവും ഭക്ഷണം കഴിയ്ക്കാതിരുന്നത് അസിഡിറ്റിയുള്ള മറ്റു ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വയറിന് ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ തന്നെ വയറ്റില്‍ അസിഡിറ്റിയുണ്ടാകും. ഇതിനൊപ്പം അസിഡിറ്റിയുള്ള ഭക്ഷണസാധനങ്ങള്‍ കൂടി കഴിയ്ക്കുമ്പോള്‍ പ്രശ്‌നം രൂക്ഷമാവുകയും ചെയ്യും.

വയറ്റിലെ അസിഡിറ്റി പ്രശ്‌നങ്ങള്‍ ശമിപ്പിക്കാന്‍ ആല്‍ക്കലിയടങ്ങിയ ഈന്തപ്പഴത്തിനു കഴിയും.

ചിലയിടങ്ങളില്‍ ചെറുനാരങ്ങാവെള്ളം കുടിച്ച് നോമ്പു വീടുന്ന ശീലമുണ്ട്. ഇത് സത്യത്തില്‍ വയറിന് കേടാണ്. കാരണം ചെറുനാരങ്ങാവെള്ളവും അസിഡിറ്റി കൂട്ടാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
facebook
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക