Image

സീറോ മലബാര്‍ സഭ ദേശീയബോധം പുലര്‍ത്തുന്ന സഭ: വയലാര്‍ രവി

റിപ്പോര്‍ട്ട്‌: ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 29 July, 2012
സീറോ മലബാര്‍ സഭ ദേശീയബോധം പുലര്‍ത്തുന്ന സഭ: വയലാര്‍ രവി
അറ്റ്‌ലാന്റ: സീറോ മലബാര്‍ സഭ സമൂഹത്തിനു നല്‍കിയ സേവനങ്ങള്‍ മഹത്തരമെന്ന്‌ കേന്ദ്ര പ്രവാസ്യകാര്യമന്ത്രി വയലാര്‍ രവി പ്രസ്‌താവിച്ചു.

അറ്റ്‌ലാന്റയില്‍ ജൂലൈ 26 തുടങ്ങിയ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ശനിയാഴ്‌ച നടത്തിയ വിരുന്നു സത്‌കാരത്തില്‍ അതിഥിയായി എത്തിയതായിരുന്നു മന്ത്രി. സീറോ മലബാര്‍ സഭ ദേശീയബോധം പുലര്‍ത്തുന്ന സഭയാണന്നു അദ്ദേഹം പ്രസ്‌താവിച്ചു. കേരള വിദ്യാഭാസരംഗത്തും ആതുര സേവന രംഗത്തും ഗവണ്‍മെന്റിനെക്കാള്‍ സഹായങ്ങളും സേവനുങ്ങളും ചെയ്യാന്‍ സീറോ മലബാര്‍ സഭക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീറോ മലബാര്‍ കുടുംബകൂട്ടായ്‌മയാണ്‌. കേരളവനിതകള്‍ പ്രത്യേകിച്ച്‌ അതുരസേവനരംഗത്ത്‌ മറ്റു രാജ്യങ്ങളില്‍ കുടിയേറി കുടുംബത്തിനും സമൂഹത്തിനും താങ്ങും തണലുമാവാന്‍ കാണിക്കുന്ന ധീരതെയെ മന്ത്രി പ്രശംസിച്ചു. സീറോ സമലാബാര്‍ സഭയുടെ ശക്തിയും സ്രോതസ്സും അമേരിക്കയിലെ എല്ലാ ഇടവകകളിലും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

സീറോ സഭാ മേജര്‍ ആര്‍ച്ച ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കേന്ദ്രമന്ത്രിയെ സീറോ മലബാര്‍ സഭ കണ്‍വന്‍ഷനിലേക്ക്‌ സ്വാഗതം ചെയ്‌തു. പ്രവാസ്യകാര്യ മന്ത്രി എന്ന നിലയില്‍ പ്രവാസികളുടെ പ്രശനത്തില്‍ സമയോചിതമായി ഇടപെട്ടു നല്‍കിവരുന്ന സേവനങ്ങളെ കര്‍ദിനാള്‍ അഭിനന്ദിച്ചു.

ചടങ്ങുകളില്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, മാര്‍ ജോസ്‌ പൊരുന്നേടം, മാര്‍ ചാക്കോ തോട്ടുമാരിയില്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കുരിയ ചാന്‌സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ തുടങ്ങിയവരും പങ്കെടുത്തു.
സീറോ മലബാര്‍ സഭ ദേശീയബോധം പുലര്‍ത്തുന്ന സഭ: വയലാര്‍ രവി
സീറോ മലബാര്‍ സഭ ദേശീയബോധം പുലര്‍ത്തുന്ന സഭ: വയലാര്‍ രവി
സീറോ മലബാര്‍ സഭ ദേശീയബോധം പുലര്‍ത്തുന്ന സഭ: വയലാര്‍ രവി
സീറോ മലബാര്‍ സഭ ദേശീയബോധം പുലര്‍ത്തുന്ന സഭ: വയലാര്‍ രവി
സീറോ മലബാര്‍ സഭ ദേശീയബോധം പുലര്‍ത്തുന്ന സഭ: വയലാര്‍ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക