Image

അറ്റ്‌ലാന്റാ കണ്‍വന്‍ഷനോടനുബന്ധിച്ച് 'വചനസംഗീതം' പ്രകാശനം ചെയ്തു

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലിന്‍ Published on 30 July, 2012
അറ്റ്‌ലാന്റാ കണ്‍വന്‍ഷനോടനുബന്ധിച്ച് 'വചനസംഗീതം' പ്രകാശനം ചെയ്തു
അറ്റ്‌ലാന്റാ: അറ്റ്‌ലാന്റയില്‍ വച്ചു നടത്തപ്പെട്ട നോര്‍ത്ത് അമേരിക്കന്‍ സീറോ മലബാര്‍ സംഗം 2012 നോടനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാന സമാഹാരത്തിന്റെ ഔദ്യോഗിക പ്രകാശനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ചിക്കാഗോ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഗാനസമാഹാരത്തിന്റെ ഒരുപ്രതി ഏറ്റുവാങ്ങി പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

മലയാളത്തിലെ പ്രമുഖ പിന്നണി ഗായകരായ കെ.ജി. മാര്‍ക്കോസ്, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍, വില്‍സന്‍ പിറവം, റിമി ടോമി, എലിസബത്ത് രാജു തുടങ്ങിയവര്‍ ഈ ആല്‍ബത്തില്‍ സഹകരിച്ചിട്ടുണ്ട്. ക്രിസ്തീയ ഭക്തിഗാന ശാഖയില്‍ ചിരപ്രതിഷ്ഠനായ രചയിതാവ് ഫാ. ജോര്‍ജ് കുന്നിയന്തോടത്ത് CMI, അനവധി ആത്മീയഗാനങ്ങളിലൂടെ പ്രസിദ്ധനായ സംഗീത സംവിധായകന്‍ ജോണി തുണ്ടത്തില്‍, പ്രവാസി രചയിതാവ് ജോയ് മൂഞ്ഞേലി തുടങ്ങിയവരാണ് ഈ ഗാനസമാഹരത്തിന്റെ സാഷാത്കാരത്തിനായി പ്രവര്‍ത്തിച്ചത്.

നോര്‍ത്ത് അമേരിക്കന്‍ സീറോ മലബാര്‍ സംഗമം 2012 ന്റെ തൂയിലുണര്‍ത്തു പാട്ടായി ഇതിനോടകം പ്രസിദ്ധമായ കണ്‍വെന്‍ഷന്‍ തീംസോങ്ങ് ഉള്‍പ്പെടെ, ഈ ഗാനസമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള എല്ലാ ഗാനങ്ങളും രചനാ സവിശേഷതകൊണ്ടും, സംഗീത-ആലാപന മികവുകൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ആല്‍ബത്തിന്റെ മുഖ്യ അണിയറ ശില്പിയായ മി.പോള്‍ വെള്ളരിങ്ങാട്ട് അവകാശപ്പെട്ടു.

അറ്റ്‌ലാന്റാ കണ്‍വന്‍ഷനോടനുബന്ധിച്ച് 'വചനസംഗീതം' പ്രകാശനം ചെയ്തു
അറ്റ്‌ലാന്റാ കണ്‍വന്‍ഷനോടനുബന്ധിച്ച് 'വചനസംഗീതം' പ്രകാശനം ചെയ്തു
അറ്റ്‌ലാന്റാ കണ്‍വന്‍ഷനോടനുബന്ധിച്ച് 'വചനസംഗീതം' പ്രകാശനം ചെയ്തു
അറ്റ്‌ലാന്റാ കണ്‍വന്‍ഷനോടനുബന്ധിച്ച് 'വചനസംഗീതം' പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക