ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റ
ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്താറുള്ള ചീട്ടുകളി മത്സരം ഓഗസ്റ്റ്
27-ാം തീയതി നടത്തപ്പെടുന്നതാണ്, 28, 56 എന്ന ഇനത്തിലാണ് മത്സരങ്ങള്‍
നടത്തപ്പെടുക. ചീട്ടുകളി മത്സരം ഓഗസ്റ്റ് 27-ാം തീയതി ശനിയാഴ്ച രാവിലെ 9
മണിക്ക് ചിക്കാഗോ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ്
നടത്തുകയെന്ന് ചിക്കാഗോ മലയാളി അസോസിയേഷന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ
അറിയിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന് നടത്തുന്ന ചീട്ടുകളി മത്സരത്തില്‍
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഓഗസ്റ്റ് 21-ാം തീയതിക്കുമുമ്പായി
കോര്‍ഡിനേറ്റര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ , കോ കോര്‍ഡിനേറ്റര്‍ അലക്സ്
പായിക്കാട്ട് എന്നിവരുമായി 630 607 2208, 630 845 8926 എന്ന നമ്പരില്‍
വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മൈക്കിള്‍ മാണിപറമ്പില്‍ , ജോര്‍ജ്
പുതുശ്ശേരി എന്നിവര്‍ ചീട്ടുകളി മത്സരത്തിന് നേതൃത്വം നല്‍കും.
റിപ്പോര്‍ട്ട് ജോര്‍ജ് തോട്ടപ്പുറം