മുംബൈ: ബോളിവുഡിലെ നേപ്പാളി സുന്ദരി മനീഷ കൊയ്രാള രണ്ടു വര്‍ഷം നീണ്ട തന്റെ വിവാഹബന്ധം അവസാനിപ്പിച്ചു.സ്വന്തം വിവാഹജീവിതത്തിലെ പൊട്ടലുംചീറ്റലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റിലൂടെ പുറംലോകത്തെ അറിയിച്ച മനീഷ ഒടുവില്‍ വിവാഹമോചനം നേടിയെന്നാണ് താരസുന്ദരിയോടു അടുത്തവൃത്തങ്ങള്‍ അറിയിച്ചത്.2010ലാണ് മനീഷ ബിസിനസുകാരനായ സാമ്രാട്ട് ദലാലിനെ വിവാഹം ചെയ്തത്. നേരത്തെ ഇരുവരും പിരിയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വിവാഹമോചനം നേടിയ മനീഷ ഇപ്പോള്‍ മുംബൈയില്‍ ഒരു സുഹൃത്തിനൊപ്പമാണ് കഴിയുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ മനീഷ തന്റെ നാടായ നേപ്പാളിലേയ്ക്ക് പോകുമെന്നു സുഹൃത്ത് വ്യക്തമാക്കി. മനീഷയുടെ വിവാഹം കഴിഞ്ഞു മാസങ്ങള്‍ പിന്നിടുന്നതിനിടെ തന്ന ഇവര്‍ക്കിടയിലെ താളപ്പിഴകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുന്നിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് മനീഷ ഭര്‍ത്താവുമായി പിണങ്ങിയെങ്കിലും പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തയ്യാറായി നേപ്പാളിലേയ്ക്ക് മടങ്ങി. എന്നാല്‍ ഇതിനു വലിയ ആയുസുണ്ടായിരുന്നില്ല. വീണ്ടും ഭര്‍ത്താവുമായി പിണങ്ങിയ മനീഷ ഇന്ത്യയിലേയ്ക്ക് മടങ്ങി. ഇതിനിടെ വിവാഹജീവിതത്തിലെ വീര്‍പ്പുമുട്ടലുകളില്‍ നിന്നു രക്ഷപെടാന്‍ മനീഷ ആത്മീയ മാര്‍ഗത്തിലേയ്ക്കു തിരിഞ്ഞെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ മനീഷയുടേതായുണ്ട്. മലയാള ചിത്രമായ ഇടവപാതിയും ബോളിവുഡ് ചിത്രം ഭൂത് 2 ഉം ആണ് മനീഷ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.മുംബൈ: ബോളിവുഡിലെ നേപ്പാളി സുന്ദരി മനീഷ കൊയ്രാള രണ്ടു വര്‍ഷം നീണ്ട തന്റെ വിവാഹബന്ധം അവസാനിപ്പിച്ചു.സ്വന്തം വിവാഹജീവിതത്തിലെ പൊട്ടലുംചീറ്റലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റിലൂടെ പുറംലോകത്തെ അറിയിച്ച മനീഷ ഒടുവില്‍ വിവാഹമോചനം നേടിയെന്നാണ് താരസുന്ദരിയോടു അടുത്തവൃത്തങ്ങള്‍ അറിയിച്ചത്. 2010ലാണ് മനീഷ ബിസിനസുകാരനായ സാമ്രാട്ട് ദലാലിനെ വിവാഹം ചെയ്തത്.നേരത്തെ ഇരുവരും പിരിയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.