Image

ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് സ്ഥാനമേറ്റു

Published on 09 November, 2022
ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് സ്ഥാനമേറ്റു

ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ യുയു ലളിതിന്‍്റെ പിന്‍ഗാമിയായാണ് ചന്ദ്രചൂഡ് സ്ഥാനമേറ്റത്.

രാജ്യത്തിന്‍്റെ പരമോന്നത ന്യായാധിപന്‍്റെ കസേരയില്‍ 2 വര്‍ഷ കാലാവധിയാണ് ചന്ദ്രചൂഡിനുള്ളത്. 2024 നവംബര്‍ 24ന് ആയിരിക്കും ചന്ദ്രചൂഡ് വിരമിക്കുക. ഡി വൈ ചന്ദ്രചൂദിന്‍്റെ പിതാവായ ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായിരുന്നു.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ പുതിയ ചീഫ് ജസ്റ്റിസുമാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിമാര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്ഥാനം ഒഴിയുന്ന ചീഫ് ജസ്റ്റിസും പുതിയ ചീഫ് ജസ്റ്റിസും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതി ഉള്‍പെടെയുള്ളവരും ചേര്‍ന്ന് ഗ്രൂപ് ഫോടോയും എടുക്കാറുണ്ട്. ഇത്തവണ പ്രധാനമന്ത്രിയില്ലാതെയാണ് ഈ ഫോടോ സെക്ഷനും നടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക