Image

സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ രാജ്യം കടപ്പെട്ടിരിക്കുന്നു; മന്‍മോഹന്‍സിംഗിനെ പ്രകീര്‍ത്തിച്ച്‌ ഗഡ്കരി

Published on 09 November, 2022
സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ രാജ്യം   കടപ്പെട്ടിരിക്കുന്നു; മന്‍മോഹന്‍സിംഗിനെ പ്രകീര്‍ത്തിച്ച്‌ ഗഡ്കരി

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ച്‌ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.

മന്‍മോഹന്‍സിംഗ് കൊണ്ടുവന്ന സാമ്ബത്തിക പരിഷ്‌കാരങ്ങളില്‍ രാജ്യം അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് ഗഡ്കരി പറഞ്ഞു.

1981ല്‍ ധനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിംഗ് തുടക്കമിട്ട സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യക്ക് പുതിയ ദിശയാണ് കാട്ടിക്കൊടുത്തത്. കാരണം അത് ഉദാര സാമ്ബത്തിക നയങ്ങളിലേക്കാണ് വാതില്‍ തുറന്നത്. സാമ്ബത്തിക രംഗത്തെ ഉദാരവല്‍ക്കരണ നയങ്ങളില്‍ രാജ്യം എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

മഹാരാഷ്ട്ര മന്ത്രിയായിരുന്ന സമയം മന്‍മോഹന്‍സിംഗിന്റെ സാമ്ബത്തിക നയങ്ങള്‍ തനിക്ക് സഹായകമായതിനെക്കുറിച്ചും ഗഡ്കരി ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക