Image

ഭര്‍ത്താവിന് രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം കഴിയാം ; വധു ഒപ്പിട്ട മുദ്രപത്രം വൈറല്‍

Published on 09 November, 2022
 ഭര്‍ത്താവിന്  രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം കഴിയാം  ; വധു ഒപ്പിട്ട മുദ്രപത്രം   വൈറല്‍

പാലക്കാട്: ഭര്‍ത്താവിന് കൂട്ടുകാര്‍ക്കൊപ്പം രാത്രി ഒമ്ബതുവരെ ചെലവഴിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് വധു ഒപ്പിട്ട മുദ്രപത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ശനിയാഴ്ച വിവാഹം നടന്ന കൊടുവായൂര്‍ മലയക്കോട് വി എസ് ഭവനില്‍ എസ് രഘുവിന്‍റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ അര്‍ച്ചന മുദ്രപത്രത്തില്‍ ഒപ്പിട്ട് നല്‍കിയത്.

ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ ചെയ്ത് ബുദ്ധിമുട്ടിക്കില്ലെന്നും അര്‍ച്ചന മുദ്രപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക