Image

ഷാരോണിനെ കോളജില്‍ വെച്ചും വധിക്കാന്‍ ശ്രമം ; 50ലേറെ ഡോളോ ഗുളിക കുതിര്‍ത്ത് ജ്യൂസില്‍ കലര്‍ത്തി നല്‍കി

Published on 09 November, 2022
ഷാരോണിനെ കോളജില്‍ വെച്ചും വധിക്കാന്‍ ശ്രമം ; 50ലേറെ  ഡോളോ ഗുളിക കുതിര്‍ത്ത്  ജ്യൂസില്‍ കലര്‍ത്തി നല്‍കി
തിരുവനന്തപുരം: ഷാരോണ്‍ പഠിച്ചിരുന്ന കോളജില്‍ വെച്ചും   വധശ്രമം  നടത്തിയതായി  ഗ്രീഷ്മയുടെ മൊഴി. ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതക ശ്രമം. ഇതിനായി അമ്പതിലധികം ഗുളികകള്‍ തലേന്നെ കുതിര്‍ത്ത് കൈയില്‍ കരുതി. ശേഷം ഷാരോണിനൊപ്പം കോളജിലെത്തി ജ്യൂസ് ചലഞ്ച് നടത്തി.

കോളജിലെ ശുപിമുറിയില്‍ വെച്ച് ജ്യൂസില്‍ ഗുളികകള്‍ കലര്‍ത്തി. ജ്യൂസ് കുടിച്ച ഷാരോണ്‍ കയ്പ്പ് കാരണം തുപ്പി കളഞ്ഞുവെന്നും ഗ്രീഷ്മ മൊഴി നല്‍കി.

 
നെയ്യൂരിലെ കോളേജിലെ തെളിവെടുപ്പിനിടെയാണ് ഗ്രീഷ്മ മൊഴി നല്‍കിയത്. ഗ്രീഷ്മയുമായി അന്വേഷണ സംഘം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി.

ഷാരോണിനെ കൊലപ്പെടുത്താന്‍ മുന്‍പും ശ്രമിച്ചിട്ടുണ്ടെന്നാണ് ഗ്രീഷ്മയുടെ മൊഴി. നെയ്യൂരിലെ കോളജില്‍ നടത്തിയ ജ്യൂസ് ചലഞ്ച് ഇതിന്റെ ഭാഗമായിരുന്നുവെന്ന് അന്വേഷണ സംഘത്തോട് ഗ്രീഷ്മ സമ്മതിച്ചു.

 ഗുളികകള്‍ അമിത അളവില്‍ നല്‍കാനാണ് ശ്രമിച്ചത്. ഇതിനായി അന്‍പതിലേറെ ഗുളികകള്‍ കുതിര്‍ത്ത് കയ്യില്‍ സൂക്ഷിച്ചിരുന്നെന്നും  മൊഴി നല്‍കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക