Image

വി എസ് സുനില്‍ കുമാറിന് വീണ്ടും അവഗണന ; സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലും സ്ഥാനമില്ല

Published on 08 November, 2022
വി എസ് സുനില്‍ കുമാറിന്  വീണ്ടും അവഗണന ;  സിപിഐ  സംസ്ഥാന എക്‌സിക്യൂട്ടീവിലും സ്ഥാനമില്ല

 സിപിഐ ദേശീയ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ട മുന്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ  സംസ്ഥാന എക്‌സിക്യൂട്ടീവിലും ഉള്‍പ്പെടുത്താതെ  തഴഞ്ഞു.   സുനില്‍കുമാറിനെ പരിഗണിക്കാതിരുന്നപ്പോള്‍, ഇ.ചന്ദ്രശേഖരന്‍, പി.പി.സുനീര്‍ എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായി.  ജി.ആര്‍. അനിലും ആര്‍.രാജേന്ദ്രനുമടക്കം ആറ് പുതുമുഖങ്ങള്‍ എക്‌സിക്യൂട്ടിവില്‍ ഇടംപിടിച്ചു.

 തൃശൂരില്‍ നിന്നുള്ള സി.എന്‍ ജയദേവന്‍ എക്‌സിക്യൂട്ടീവില്‍ തുടരുന്നതിനാല്‍ ജില്ലയില്‍നിന്ന് മറ്റ് ഒഴിവുകളില്ലാത്തതിനാലാണ് സുനില്‍ കുമാറിനെ ഒഴിവാക്കിയതെന്നാണ് വിശദീകരണം.

നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമാകാന്‍ അവസരം ഒരുങ്ങിയപ്പോഴും സംസ്ഥാന ഘടകത്തിന്റെ പിന്തുണ സുനില്‍ കുമാറിന് ലഭിച്ചിരുന്നില്ല.

കോഴിക്കോട് നിന്നുള്ള ടി.വി ബാലന്‍  ഒഴികെ  എക്‌സിക്യൂട്ടീവിലെ ആറ് പുതുമുഖങ്ങളില്‍ അഞ്ചുപേരും കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ്.  

കൊല്ലത്തുനിന്നുള്ള ആര്‍. രാജേന്ദ്രന്റെ കടന്നുവരവും പ്രത്യേകതയുള്ള തീരുമാനമാണ്. അസിസ്റ്റന്റ് സെക്രട്ടറിമാരായി മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.പി സുനീറിനേയും തിരഞ്ഞെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക