Image

മറ്റൊരു കോവിഡ് തരംഗത്തിനു ഓസ്‌ട്രേലിയയിൽ തുടക്കമായി 

Published on 08 November, 2022
മറ്റൊരു കോവിഡ് തരംഗത്തിനു ഓസ്‌ട്രേലിയയിൽ തുടക്കമായി 



ഓസ്ട്രേലിയ വീണ്ടും മറ്റൊരു കോവിഡ് തരംഗത്തിന്റെ പിടിയിലായി. അതീവ ജാഗ്രത പാലിക്കാൻ ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി ആവശ്യപ്പെട്ടു. 

മാസ്ക് ധരിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ വീട്ടിൽ തന്നെ കഴിയണം. പ്രതിരോധ കുത്തിവയ്പ് മുടങ്ങരുത്. 

ഒമൈക്രോൺ വകഭേദങ്ങളായ എക്സ്ബിബി, ബിക്യൂ1 എന്നിവയുടെ വ്യാപനമാണ് പുതിയ തരംഗത്തിനു കാരണമെന്നു കെല്ലി പറഞ്ഞു. നവംബർ 4നു അവസാനിച്ച വാരത്തിൽ പ്രതിദിനം 5,300 പുതിയ കേസുകൾ ഉണ്ടായി. അതിനു മുൻപത്തെ ആഴ്ചയിൽ ദിവസേന 4,891 കേസുകളാണ് ഉണ്ടായിരുന്നത്. 

"ഇത് പുതിയൊരു തരംഗത്തിന്റെ തുടക്കമാണ്," കെല്ലി പറഞ്ഞു. "ഇതു പ്രതീക്ഷിച്ചിരുന്നു. ഭാവിയിൽ കോവിഡ് 19 നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. 

"വിദേശത്തെ അനുഭവം പുതിയ വകഭേദങ്ങൾ മൂലം കേസുകൾ കൂടുന്നു എന്നതാണ്. ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടി. മുൻപുണ്ടായ വൈറസ് ബാധയും കുത്തിവയ്‌പും നൽകുന്ന പ്രതിരോധ ശക്തിയെ പുതിയ വകഭേദങ്ങൾ മറികടക്കുന്നു. 

അഞ്ചാമതൊരു വാക്‌സിൻ ഡോസ് കൂടി നൽകുന്നത് നന്നായിരിക്കുമെന്നു  ഓസ്‌ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് പറഞ്ഞു. 

Australia faces new Covid wave
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക