Image

'മേഴ്‌സി ഈ വര്‍ഷം കപ്പ് കൊണ്ടേ പോരൂ', ട്രോളർമാർക്ക് ചാകരയൊരുക്കി വീണ്ടും ഇ.പി. ജയരാജന്‍

Published on 08 November, 2022
'മേഴ്‌സി ഈ വര്‍ഷം കപ്പ് കൊണ്ടേ പോരൂ', ട്രോളർമാർക്ക് ചാകരയൊരുക്കി  വീണ്ടും    ഇ.പി. ജയരാജന്‍

കണ്ണൂര്‍:  ഫുട്ബോൾ  ആവേശത്തിലമരാന്‍ ലോകം തയാറെടുക്കുമ്പോള്‍ ട്രോളന്മാര്‍ക്ക് ചാകരയുമായി സിപിഎം നേതാവ് ഇ.പി. ജയരാജന്‍. തന്റെ ഇഷ്ടടീം അര്‍ജന്റീനയ്ക്ക് വേണ്ടി മെസി കപ്പുയര്‍ത്തും എന്നുദ്ദേശിച്ച ജയരാജന്‍ പക്ഷേ പറഞ്ഞപ്പോള്‍ നാക്കുപിഴ സംഭവിച്ചു.

 മുൻപും പലവട്ടം നാക്ക് പിഴച്ചിട്ടുള്ള ജയരാജന്‍  ‘ മേഴ്‌സി ഈ വര്‍ഷം കപ്പ് കൊണ്ടേ പോരൂ, മേഴ്‌സി പറഞ്ഞ വാക്ക് അയാള്‍ പാലിക്കും’ എന്നാണ്  പറഞ്ഞത്. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന് നാക്ക് പിഴച്ചത്. ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ലോകകപ്പ് പരിപാടിയിലെ  എന്തായാലും ട്രോളന്മാര്‍ ഏറ്റെടുത്ത് വൈറലാക്കി കഴിഞ്ഞു.

ലോകകപ്പ്, കോപ്പ അമേരിക്ക ഒക്കെ വരുമ്പോള്‍ അര്‍ജന്റീനയുടെ വലിയ ആരാധകനായ എം.എം. മണിയോടൊപ്പം ചേര്‍ന്ന് ബ്രസീലിനെ ട്രോളി തന്റെ ടീമിനെ പിന്തുണയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ജയരാജന്‍ ഇപ്പോഴുള്ള രാഷ്ട്രീയക്കളിയില്‍ താന്‍ ഫോര്‍വേഡ് ആയിട്ടാണ് കളിക്കുന്നതെന്നും എതിരാളികളുടെ കോര്‍ട്ടില്‍ കയറിയുള്ള ‘ കടന്നടിക്കല്‍” ആണ് തന്റെ ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

മേഴ്‌സി എന്റെ അമ്മയായിരുന്നു, എന്റെ സഹോദരി ആയിരുന്നു, അവളെന്റെ ഭാര്യയായിരുന്നു, എന്റെ എല്ലാമെല്ലാമായിരുന്നു തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക