Image

ഗവർണറുടെ മാധ്യമവിലക്ക്; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കെ.യു.ഡബ്ല്യു.ജെ

Published on 08 November, 2022
ഗവർണറുടെ മാധ്യമവിലക്ക്; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം;  മാധ്യമങ്ങളെ പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെ യു ഡബ്ല്യു ജെ) സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.

സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ മാര്‍ച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഗവര്‍ണറുടേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ജനാധിപത്യ രാജ്യത്തിന് തന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് ഗവര്‍ണര്‍ മാപ്പ് പറയണം. ഗവര്‍ണറുടെ പെരുമാറ്റം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ധനമന്ത്രി തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന്‍ സംസാരിച്ചു.

കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കോഴിക്കോട് പ്രസ് ക്ലബ്ബിന് മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ എം എല്‍ എ എ പ്രദീപ് കുമാറും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക