Image

ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കൽ : കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും

Published on 08 November, 2022
ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കൽ : കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും

ഡൽഹി: കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സിവിൽ കോടതി ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിക്കാന്‍ കോൺ​ഗ്രസ്. നിലവിൽ പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് ബം​ഗളൂരു സിറ്റി സിവിൽ കോടതി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

കോൺ​ഗ്രസിന്റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിർദ്ദേശം.

ഇനി വീണ്ടും കേസ് പരി​ഗണിക്കുന്നത് വരെ ഈ സ്ഥിതി തുടരണമെന്ന നിർദ്ദേശമാണ് ട്വിറ്ററിന് കോടതി നൽകിയിരുന്നത്.

ഭാരത് ജോ‍ഡോ യാത്രക്കിടെ രാഹുൽ​ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വീഡിയോ രാഹുലിനെ പ്രമോട്ട് ചെയ്യുന്ന രീതിയിൽ കെജിഎഫ് 2 സിനിമയിലെ ​ഗാനത്തിന്റെ പശ്ചാത്തല സം​ഗീതം കൂടി ചേർത്ത് കോൺ​ഗ്രസിന്റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ ഹാൻഡിലുകളിലൂടെയും ജയറാം രമേശ് അടക്കമുള്ളവരുടെ ട്വിറ്ററിലൂടെയും ഒക്കെ പങ്കുവെക്കപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി  മ്യൂസിക് കംപോസർമാർ തന്നെയാണ് കോടതിയിൽ ഹർജി നൽകിയത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക