Image

ഗിനിയില്‍ തടഞ്ഞുവച്ച നാവികരെ മുറിയില്‍ പൂട്ടിയിട്ട് സൈനികര്‍ കാവല്‍ നില്‍ക്കുന്നു

Published on 08 November, 2022
ഗിനിയില്‍ തടഞ്ഞുവച്ച  നാവികരെ   മുറിയില്‍ പൂട്ടിയിട്ട് സൈനികര്‍ കാവല്‍ നില്‍ക്കുന്നു

ഗിനിയില്‍ തടവിലായ കപ്പലില്‍നിന്ന് പുറത്തെത്തിച്ച 15 പേരെയും മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് കൊല്ലം സ്വദേശി വിജിത് വി.നായര്‍. സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ടെന്നും വിജിത് പറഞ്ഞു.

ഹോട്ടലിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജയിലിലേക്ക് മാറ്റിയതെന്ന് വിജിത്ത് പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ടെന്നും ആയുധധാരികളായ പട്ടാളമാണ് പുറത്തുള്ളതെന്നും വിജിത്ത് പറഞ്ഞു.

തടവിലായ നാവികരെ നൈജീരിയയ്ക്ക് കൈമാറുന്നത് തടഞ്ഞു. അറസ്റ്റിലായ ഫസ്റ്റ് ഓഫിസര്‍ മലയാളി സനു ജോസിനെ കപ്പലില്‍ തിരിച്ചെത്തിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലില്‍ 26 പേരാണുള്ളത്. ഇവരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 പേര്‍ ഇന്ത്യക്കാരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക