Image

തര്‍ക്കവിഷയങ്ങളില്‍ പൊതുസംവാദത്തിനു തയാറുണ്ടോ, സിപിഎമ്മിനെ വെല്ലുവിളിച്ച് ഗവര്‍ണര്‍

Published on 08 November, 2022
തര്‍ക്കവിഷയങ്ങളില്‍ പൊതുസംവാദത്തിനു തയാറുണ്ടോ, സിപിഎമ്മിനെ   വെല്ലുവിളിച്ച് ഗവര്‍ണര്‍

കൊച്ചി: രാജ്ഭവനിലേക്കു നടത്തുന്ന മാര്‍ച്ച്‌ താന്‍ സ്ഥലത്തുള്ള ദിവസം നോക്കി തീരുമാനിച്ചാല്‍ പൊതുസംവാദത്തിനു തയാറാണെന്നു ഗവര്‍ണര്‍ .

കേരളത്തില്‍ ഭരണഘടനാത്തകര്‍ച്ച സൃഷ്ടിക്കാനുള്ള ശ്രമം സിപിഎം തുടങ്ങിയതായി ആരോപിച്ച അദ്ദേഹം കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാനും ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനിലേക്കു തള്ളിക്കയറാനും തന്നെ റോഡില്‍വച്ചു കൈകാര്യം ചെയ്യാനും വെല്ലുവിളിച്ചു.

ഭരണഘടനാത്തകര്‍ച്ചയെന്ന വാക്ക് ശ്രദ്ധാപൂര്‍വം ആലോചിച്ചു പറയുന്നതാണെന്നു ഗവര്‍ണര്‍ എടുത്തുപറഞ്ഞു.

താന്‍ ആരാണെന്നു ഗവര്‍ണര്‍ക്കു ശരിക്കറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം പരാമര്‍ശിക്കവെ, മുഖ്യമന്ത്രിയെ പൂര്‍ണമായി അറിയില്ലെങ്കിലും ചിലതൊക്കെ അറിയാമെന്നു ഗവര്‍ണര്‍ പറ‍ഞ്ഞു.

പണ്ടു നടന്നതെന്ന പേരില്‍ ഒരു കഥ രണ്ടു തവണ ഗവര്‍ണര്‍ പരാമര്‍ശിച്ചു. 'പണ്ട് ഒരു കൊലക്കേസില്‍ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാന്‍ ചെന്ന പിണറായി ഒരു യുവ ഐപിഎസ് ഓഫിസര്‍ തോക്കെടുത്തപ്പോള്‍ 15 മിനിറ്റിനകം വീട്ടില്‍പോയി വസ്ത്രം മാറി വന്ന കാര്യമറിയാം'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക