Image

കോഴിക്കോട് കോര്‍പ്പറേഷനിലും നിയമന വിവാദം, പരാതി

Published on 08 November, 2022
കോഴിക്കോട് കോര്‍പ്പറേഷനിലും നിയമന വിവാദം, പരാതി

കോഴിക്കോട്: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദത്തിന് പിന്നാലെ കോഴിക്കോട് കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളും വിവാദത്തില്‍.

ആരോഗ്യ വകുപ്പിലെ 122 താത്കാലിക ഒഴിവുകളിലേക്ക് സി.പി.എമ്മുകാരെ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. നിയമനത്തിനായി രൂപീകരിച്ച ഇന്‍റര്‍വ്യൂ കമ്മിറ്റിയില്‍ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയെന്നാണ് പരാതി.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനങ്ങള്‍ നടത്തിയതെന്നും മേയര്‍ പറഞ്ഞു. പൊതുവെ നിയമന കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവാദ കത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ എഴുതിയതാകില്ലെന്നും കോഴിക്കോട് മേയര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ബോധമുള്ള ആര്യയുടെ ഭാഷ ഇങ്ങനെയാണെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷനിലെ ആരോഗ്യ വകുപ്പില്‍ ശുചീകരണത്തൊഴിലാളികളുടെ ഒഴിവിലേക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി അപേക്ഷ ക്ഷണിച്ചിരുന്നു. 122 ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തിനായി ആയിരത്തോളം ഉദ്യോഗാര്‍ത്ഥികളെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്.

മേയറുടെ പ്രതിനിധിയുടെയും ആരോഗ്യ വകുപ്പ് സ്ഥിരം സമിതി അധ്യക്ഷയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ഇന്‍റര്‍വ്യൂ കമ്മിറ്റിയില്‍ നിന്ന് പ്രതിപക്ഷത്തെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക