Image

ഗവര്‍ണര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഇടത് മുന്നണി

Published on 08 November, 2022
ഗവര്‍ണര്‍ക്കെതിരെ  പ്രക്ഷോഭം ശക്തമാക്കാന്‍ ഇടത് മുന്നണി

തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയ സി.പി.എം നിയമ മാര്‍ഗങ്ങളിലൂടെയും ജനകീയ സമരത്തിലൂടെയും ഗവര്‍ണര്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു.

ഇതിന്റെ ഭാഗമായി വീടുകളില്‍ ഗവര്‍ണര്‍ക്കെതിരെ ലഘുലേഖ പ്രചാരണം ആരംഭിച്ചു. വിസിമാര്‍ക്കെതിരായ ഗവര്‍ണറുടെ നീക്കം ആര്‍എസ്‌എസ് അനുയായികളെ സര്‍വകലാശാലകളിലേക്ക് കൊണ്ടുവരാനാണെന്ന്  ആരോപിക്കുന്ന ലഘുലേഖ  ഭരണഘടനയെക്കുറിച്ച്‌ അടിസ്ഥാന ധാരണ പോലുമില്ലാത്തതിനാലാണ് ധനമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും പറയുന്നു.

തങ്ങളുടെ വേണ്ടപ്പെട്ടവരെ സര്‍വകലാശാലയുടെ തലപ്പത്ത് നിയമിക്കുക എന്ന സംഘ്പരിവാറിന്‍റെ അജണ്ട ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ചാന്‍സലര്‍ സ്ഥാനവും അധികാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ്. അവ നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇനി ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ നിയമപരമായും ഭരണഘടനാപരമായും ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രക്ഷോഭത്തിനും സി.പി.എം രൂപം നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക