Image

കണ്ണൂര്‍ സിപിഎം ജില്ലാ നേതൃത്വത്തില്‍ അഴിച്ചുപണി; പി ശശി ഉള്‍പെടെ മൂന്നുപേരെ ഒഴിവാക്കി

Published on 08 November, 2022
കണ്ണൂര്‍ സിപിഎം ജില്ലാ നേതൃത്വത്തില്‍ അഴിച്ചുപണി; പി ശശി ഉള്‍പെടെ മൂന്നുപേരെ  ഒഴിവാക്കി

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ അഴിച്ചു പണി. മുതിര്‍ന്ന നേതാക്കളായ വത്സന്‍ പനോളി, പി ശശി, എന്‍ ചന്ദ്രന്‍ എന്നിവരെ ജില്ല കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പകരം കെ.വി. സക്കീര്‍ ഹുസൈന്‍, കെ.പി. സുധാകരന്‍, ടി ചന്ദ്രന്‍ എന്നിവരെ ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടറിയേറ്റിലേക്കുള്ള ഒഴിവിലേക്ക് സി സത്യപാലന്‍, കെ.വി. സുമേഷ് എംഎല്‍എ എന്നിവരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. വത്സന്‍ പനോളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഎം ജില്ലാകമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഐക്യകണ്‌ഠേനെയാണ് തീരുമാനമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക