Image

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് ലഹരി വില്പന, തലസ്ഥാനത്ത് യുവാവ് അറസ്റ്റില്‍

Published on 07 November, 2022
 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് ലഹരി വില്പന, തലസ്ഥാനത്ത് യുവാവ് അറസ്റ്റില്‍

 


തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് ലഹരി വില്പനയ്ക്ക് എത്തിയ ഇരുപത് വയസുകാരനെ പൊലീസ് പിടികൂടി. വര്‍ക്കലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാനായി ലഹരി മരുന്നുമായെത്തിയ വര്‍ക്കല തോക്കാട് സ്വദേശി അഫ്‌നാന്‍ ആണ് പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്ന്  ലഹരിമരുന്നും പൊലീസ് പിടിച്ചെടുത്തു. 

ബൈക്കില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഉച്ചയോടെ ഇയാള്‍ ഇരുചക്ര വാഹനത്തില്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്നെ വീടിനടുത്ത് വെച്ച് പൊലീസ് പിടികൂടി.  

യുവാവിനെ ദേഹപരിശോധന നടത്തിയപ്പോള്‍ രാസ ലഹരി വസ്തുവായ എംഡിഎംഎ ചെറു പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്നു. ഇത് കൂടാതെ കഞ്ചാവ് പൊതികളും കണ്ടെടുത്തു. നിരവധി പെണ്‍കുട്ടികള്‍ സുഹൃത്തുക്കളായുള്ള ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അയിരൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കും. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക