ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ ഗുജറാത്തിലെ പ്രമുഖ മാധ്യമപ്രവര്ത്തന് ഇസുദാന്‍ ഗാഥവിയാണ് സ്ഥാനാര്‍ത്ഥി. അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഇസുദാന്‍ ഗാഥവിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
അഹമ്മദാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാനും ചടങ്ങിനെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇതാലിയ, ജനറല്‍ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരെ കൂടി പരിഗണിച്ചിരുന്നെങ്കിലും അഭിപ്രായ വോട്ടെടുപ്പില്‍ ഇസുദാന്‍ മുന്‍ തൂക്കം ലഭിക്കുകയായിരുന്നു.
ദൂരദര്‍ശനില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഇസുദാന്‍ ഗാഥവി വിടിവി ഗുജറാത്തി ചാനലില്‍ മഹാമന്ദന് എന്ന ഷോയിലൂടെ ശ്രദ്ധേയനാണ്. ടി വി റിപ്പോര്‍ട്ടറായിരിക്കെ നിരവധി അഴിമതികള്‍ പുറത്ത് കൊണ്ട് വന്നിരുന്നു. അഴിമതിക്കെതിരായ പോരാട്ടമാണ് രാഷ്ട്രീയ ജീവിതത്തിലും തുടരുക എന്ന് ഇസുദാന്‍ ഗാഥവി പറഞ്ഞു.
ISUDHAN GADHAVI