Image

ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കാനൊരുങ്ങി തമിഴ്‌നാട് 

ജോബിന്‍സ് Published on 03 November, 2022
ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കാനൊരുങ്ങി തമിഴ്‌നാട് 

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ ശക്തമായ പോര്‍മുഖം തുറന്ന് സ്റ്റാലിന്‍ സര്‍ക്കാര്‍. ഗവര്‍ണര്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇനി ഒത്തുപോകാന്‍ സാധ്യമല്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ആര്‍ എന്‍ രവിയെ പുറത്താക്കാന്‍ രാഷ്ട്രപതിക്ക് സംയുക്ത നിവേദനം നല്‍കുമെന്നും ഭരണകക്ഷിയായ ഡി.എം.കെ വ്യക്തമാക്കി.

ഗവര്‍ണറെ പുറത്താക്കാന്‍ പിന്തുണ തേടി ഡിഎംകെ നിയമസഭാ കക്ഷി നേതാവ് ടി എന്‍ ബാലു വിവിധ പാര്‍ടി നേതാക്കള്‍ക്ക് കത്തയച്ചു. ഗവര്‍ണറെ പുറത്താക്കണമെന്ന സംയുക്ത നിവേദനത്തില്‍ ഒപ്പിടുമെന്ന് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഗവര്‍ണര്‍മാര്‍ ബിജെപിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് ഇടതുപക്ഷ സിപിഎമ്മും വ്യക്തമാക്കി.

നിരവധി വിഷയത്തില്‍ ഗവര്‍ണറും തമിഴ്നാട് സര്‍ക്കാരും നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ രാജ്ഭവനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിഎംകെയുടെ നീക്കം. ഗവര്‍ണറെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒപ്പിട്ട നിവേദനം പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനാണ് നല്‍കുക.

TAMILNAD REQUEST PRESIDENT FOR RECALL GOVERNOR

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക