Image

പെന്‍ഷന്‍ പ്രായം : ഉത്തരവിറങ്ങിയത് പാര്‍ട്ടി അറിയാതെയെന്ന് എം.വി. ഗോവിന്ദന്‍

ജോബിന്‍സ് Published on 03 November, 2022
പെന്‍ഷന്‍ പ്രായം : ഉത്തരവിറങ്ങിയത് പാര്‍ട്ടി അറിയാതെയെന്ന് എം.വി. ഗോവിന്ദന്‍

പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി പാര്‍ട്ടി അറിഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പാര്‍ട്ടിയോട് കൂടിയാലോചിക്കാതെ എങ്ങനെയാണ് ഉത്തരവ് ഇറക്കിയതെന്ന് പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.'ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഫോറത്തില്‍ യാതൊരു കൂടിയാലോചനയും നടന്നിട്ടില്ല. ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഉള്‍പ്പെടെയുള്ള യുവജനസംഘടനകള്‍ ഉത്തരവിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. അവരുടെ പ്രതിഷേധം തെറ്റായിരുന്നില്ല.' എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി  പ്രതികരിച്ചത്.

പാര്‍ട്ടിയുമായി ആലോചിക്കാതെ ഉത്തരവ് ഇറക്കിയത് കൊണ്ടാണ് ഉടന്‍ പിന്‍വലിക്കേണ്ടി വന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ഇത് സര്‍ക്കാരിന്റെ എന്തെങ്കിലും ടെസ്റ്റ് ഡോസ് ആണായെന്ന് അറിയില്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള 122 പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 വയസാക്കിയായിരുന്നു ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തിയതോടെ ഉത്തരവ് മരപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് മരവിപ്പിച്ചത് .

CPM SAYS PENSION AGE INCRESE DECISION DID NOT KOW THE PARTY

 

.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക